രാജ്യാന്തര പ്രശംസ നേടി കേരള പൊലീസിന്റെ കോവിഡ് 19 ബോധവൽക്കരണ വിഡിയോ. കോവിഡ് 19നെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടി കേരള പൊലീസ് പുറത്തിറക്കിയ ഡാൻസ് വിഡിയോയാണ് രാജ്യാന്തര മാധ്യമങ്ങളിൽ ചർച്ചയായത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'കലക്കാത്ത' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ കൈ കഴുകേണ്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര പ്രശംസ നേടി കേരള പൊലീസിന്റെ കോവിഡ് 19 ബോധവൽക്കരണ വിഡിയോ. കോവിഡ് 19നെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടി കേരള പൊലീസ് പുറത്തിറക്കിയ ഡാൻസ് വിഡിയോയാണ് രാജ്യാന്തര മാധ്യമങ്ങളിൽ ചർച്ചയായത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'കലക്കാത്ത' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ കൈ കഴുകേണ്ടത് എങ്ങനെയെന്ന് രസകരമായി അവതരിപ്പിക്കുന്നതാണ്  കേരള പൊലീസിന്റെ വിഡിയോ.  

ADVERTISEMENT

റോയിറ്റേഴ്സ്, എ.എഫി.പി തുടങ്ങിയ വാർത്താ ഏജൻസികളിലും ബിബിസി പോലുള്ള രാജ്യാന്തര മാധ്യമങ്ങളിലും കേരള പൊലീസിന്റെ വിഡിയോ വാർത്തയായി. മീഡിയ സെന്ററിലെ ഒൻപതു പൊലീസുകാരാണ് വിഡിയോക്ക് പിന്നിൽ പ്രവർത്തിച്ചത്. സ്ഥിരമായി കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കുന്ന ട്രോളുകളിൽ ന്നും മീമുകളിൽ നിന്നും വ്യത്യസ്തമായി എന്തു ചെയ്യാമെന്ന ചിന്തയാണ് ഡാൻസ് വിഡിയോയിൽ എത്തിച്ചതെന്ന് മീഡിയ സെന്റർ ഇൻ–ചാർജ് പറയുന്നു. 

ADVERTISEMENT

വൃത്തിയായി കൈ കഴുകേണ്ടത് വിശദീകരിക്കുന്ന വിഡിയോയിൽ നൃത്തച്ചുവടുകളുമായി പൊലീസുകാരാണ് പ്രത്യക്ഷപ്പെടുന്നത്. മാസ്ക് ധരിച്ച് ചുവടു വയ്ക്കുന്ന പൊലീസ്, കൈ കഴുകുന്നതിന്റെ ഓരോ സ്റ്റെപ്പും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ആവശ്യമെന്ന് ഓർമപ്പെടുത്തിയാണ് വിഡിയോ അവസാനിക്കുന്നത്. നേരത്തെ, രസകരമായ ട്രോളുകളിലൂടെ കേരള പൊലീസ് നടത്തിയ ബോധവൽക്കരണവും ഏറെ ജനശ്രദ്ധ നേടിയിരുന്നു.