ഗായിക കനിക കപൂറിനും ചാൾസ് രാജകുമാരനും കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. രണ്ടുപേരും പരസ്പരം സംസാരിക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇതോടെ കനികയിൽ നിന്നാണ് ചാൾസ് രാജകുമാരന് വൈറസ് ബാധ പിടിപെട്ടതെന്ന വാദങ്ങൾ ഉയർന്നു വന്നു. എന്നാൽ ഏതാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക കനിക കപൂറിനും ചാൾസ് രാജകുമാരനും കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. രണ്ടുപേരും പരസ്പരം സംസാരിക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇതോടെ കനികയിൽ നിന്നാണ് ചാൾസ് രാജകുമാരന് വൈറസ് ബാധ പിടിപെട്ടതെന്ന വാദങ്ങൾ ഉയർന്നു വന്നു. എന്നാൽ ഏതാനും വർഷങ്ങൾക്കു മുൻപ് ലണ്ടനിൽ ഒരു ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ഇരുവരും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

ADVERTISEMENT

കഴിഞ്ഞയാഴ്ചയാണ് കനികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഗായിക രോഗവിവരം മറച്ചു വച്ച് പൊതു ഇടങ്ങളിൽ പോവുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്ന് തവണ പരിശോധിച്ചപ്പോഴും കനികയ്ക്ക് പോസ്റ്റീവ് ഫലമാണുണ്ടായത്. നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

ADVERTISEMENT

ഇന്നലെയാണ് ചാൾസ് രാജകുമാരന് കോവിഡ് 19 സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വീട്ടിലിരുന്ന് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ചാൾസും ഭാര്യ കാമിലയും സ്കോട്‌ലൻഡിലെ വസതിയിൽ ഐസലേഷനിലാണ്. കാമിലയും പരിശോധനയ്ക്കു വിധേയയാരുന്നുവെങ്കിലും രോഗബാധയില്ല.