കോവിഡ് 19 ബാധിതർക്കുള്ള ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ വീട് വിട്ടു നൽകാൻ തയ്യാറായി ഗായകൻ സോനു നിഗം. രോഗബാധിതർക്കും ആരോഗ്യപ്രവർത്തകർക്കും താമസിക്കാനും ചികിത്സാ ആവശ്യങ്ങൾ നടത്താനും വേണ്ടിയാണ് ഗായകൻ മുംബൈയിലെ വീടു വിട്ടു നൽകുന്നത്. കോവിഡ് 19 വ്യാപനം തുടരുന്നതിനാൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 ബാധിതർക്കുള്ള ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ വീട് വിട്ടു നൽകാൻ തയ്യാറായി ഗായകൻ സോനു നിഗം. രോഗബാധിതർക്കും ആരോഗ്യപ്രവർത്തകർക്കും താമസിക്കാനും ചികിത്സാ ആവശ്യങ്ങൾ നടത്താനും വേണ്ടിയാണ് ഗായകൻ മുംബൈയിലെ വീടു വിട്ടു നൽകുന്നത്. കോവിഡ് 19 വ്യാപനം തുടരുന്നതിനാൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സോനുവിന്റെ ഈ തീരുമാനം. 

ADVERTISEMENT

ആർക്കെങ്കിലും ആൾത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ഉണ്ടെങ്കിൽ ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന്റെ ക്ഷേമം ലക്ഷ്യം വച്ച് വീടു വിട്ടു നൽകി സർക്കാരിനെ സഹായിക്കാൻ‍ തയ്യാറാകണമെന്ന് സോനു നിഗം പറഞ്ഞു. യാത്രാമാർഗങ്ങൾ തടസ്സപ്പെട്ടതോടെ ഇന്ത്യയിലേക്കു മടങ്ങി വരാനാകാതെ സോനു ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിൽ കഴിയുകയാണ്. 

ADVERTISEMENT

തനിക്ക് ഇന്ത്യയിൽ വന്ന് പിതാവിനും സഹോദരിക്കുമൊപ്പം ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിനു മുതിർന്നാൽ അത് അവർക്ക് അപകടകരമായേക്കാമെന്നും അതിനാൽ സ്ഥിതി ശാന്തമാകുന്നതുവരെ ദുബായിൽ തുടരുകയാണെന്നും ഗായകൻ പറഞ്ഞു.

ADVERTISEMENT

ജനതാ കർഫ്യൂ ദിനത്തിൽ സോനു ആരാധകർക്കായി ഓൺലൈൻ സംഗീതപരിപാടി സംഘടിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യക്കാർക്കു മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്കു വേണ്ടിയായിരുന്നു ഗായകന്റെ പ്രത്യേക പരിപാടി. ഇത്തരം പരീക്ഷണ സമയങ്ങളിൽ ഒരാളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സംഗീതത്തിനു സാധിക്കുമെന്നും ഈ മഹാമാരിയെ സധൈര്യം നേരിട്ടവരെയും ‌വീടുകളിൽ കഴിയുന്ന എല്ലാവരെയും പിന്തുണയ്ക്കുന്നുവെന്നും അറിയിച്ചുകൊണ്ടായിരുന്നു സോനു നിഗം ഓൺലൈൻ സംഗീതപരിപാടി സംഘടിപ്പിച്ചത്.