മകൻ മാധവ് സുന്ദർ സംഗീത വഴിയിലേക്കു തിരിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടു ഗോപി സുന്ദർ. സംഗീതസംവിധായകനും ഗോപി സുന്ദറിന്റെ ഗുരുവുമായ ഔസേപ്പച്ചനൊപ്പമുള്ള മാധവിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തുകൊണ്ടാണ് ഗോപി സുന്ദർ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഔസേപ്പച്ചന്റെ കീഴിലാണ് ഗോപി സുന്ദർ സംഗീത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൻ മാധവ് സുന്ദർ സംഗീത വഴിയിലേക്കു തിരിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടു ഗോപി സുന്ദർ. സംഗീതസംവിധായകനും ഗോപി സുന്ദറിന്റെ ഗുരുവുമായ ഔസേപ്പച്ചനൊപ്പമുള്ള മാധവിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തുകൊണ്ടാണ് ഗോപി സുന്ദർ ഇക്കാര്യം ആരാധകരെ അറിയിച്ചത്. 

ADVERTISEMENT

ഔസേപ്പച്ചന്റെ കീഴിലാണ് ഗോപി സുന്ദർ സംഗീത ജീവിതം ആരംഭിച്ചത്. ഗുരുജിക്കൊപ്പം മകനെ കാണാൻ സാധിച്ചതിൽ അച്ഛനെന്ന നിലയിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. ഗോപി സുന്ദറിന്റെയും പ്രിയയുടെയും മൂത്ത മകൻ ആണ് മാധവ്. 

ADVERTISEMENT

‘എന്റെ മൂത്ത മകൻ മാധവ് സുന്ദർ എന്റെ ഗുരുജി ഒൗസേപ്പച്ചൻ സാറിനൊപ്പം. അച്ഛനെന്ന നിലയിൽ ഇത് അഭിമാന നിമിഷമാണ്. പ്രിയ മാധവ്, നിനക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. നിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള സംഗീതപാരമ്പര്യം ആത്മസമർപ്പണത്തിലൂടെ എന്നും നിലനിർത്തുക’.–  ഗോപി സുന്ദർ കുറിച്ചു.

ADVERTISEMENT

ഗോപി സുന്ദറിന്റെ പോസ്റ്റിനു പിന്നാലെ നിരവധി പേർ മാധവിന് ആശംസകൾ നേർന്ന് പ്രതികരണങ്ങൾ രേഖപ്പെടുത്തി. ഔസേപ്പച്ചനും ഗിരീഷ് പുത്തഞ്ചേരിക്കുമൊപ്പമിരുന്ന് സംഗീതപാഠങ്ങൾ പഠിക്കുന്നതിന്റെ ഒരു പഴയ കാല ചിത്രവും ഗോപി സുന്ദർ പങ്കുവച്ചു. അപൂർവ ചിത്രം കണ്ട് ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. ‘നിന്റെ പുഞ്ചിരി എന്റെ ജീവിതം യാഥാർഥ്യമാക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഇളയ മകൻ യാദവിനൊപ്പമുള്ള ചിത്രവും ഗോപി സുന്ദർ പോസ്റ്റു ചെയ്തിട്ടുണ്ട്.