ലോക്ഡൗണിൽ കേരളം മുതൽ ജർമിനി വരെ വ്യാപിച്ച് ഒരു സംഗീത വിഡിയോ. വി.ഉണ്ണികൃഷ്ണന്റെ രചനയിൽ സന്ദീപ് വാസുദേവ് സംഗീതം നൽകി സൗഭാഗ്യ ആലപിച്ച ‘മേഘമായ്’ എന്ന ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലോക്ഡൗൺ തുടരുന്നതിനാൽ ഒരുമിച്ചു ചേരാനോ ചിത്രീകരണം നടത്താനോ പാട്ടിന്റെ അണിയറ പ്രവര്‍ത്തകർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണിൽ കേരളം മുതൽ ജർമിനി വരെ വ്യാപിച്ച് ഒരു സംഗീത വിഡിയോ. വി.ഉണ്ണികൃഷ്ണന്റെ രചനയിൽ സന്ദീപ് വാസുദേവ് സംഗീതം നൽകി സൗഭാഗ്യ ആലപിച്ച ‘മേഘമായ്’ എന്ന ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലോക്ഡൗൺ തുടരുന്നതിനാൽ ഒരുമിച്ചു ചേരാനോ ചിത്രീകരണം നടത്താനോ പാട്ടിന്റെ അണിയറ പ്രവര്‍ത്തകർക്കു സാധിച്ചില്ല. 

ADVERTISEMENT

സംഗീതസംവിധായകൻ സന്ദീപ് ജർമനിയിൽ. നായകന്‍ ഉണ്ണികൃഷ്ണൻ തിരുവനന്തപുരത്തും നായിക മാളവിക മുരളി പൂണെയിലും. ഇരുവരും ബിരുദ വിദ്യാർഥികളാണ്. വിഷ്ണു ഉദയനാണ് ഗാനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണുവും സുഹൃത്ത് കിരണും ചേർന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭിനേതാക്കൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി. ഏതു പ്രതിസന്ധി ഘട്ടത്തിലും കലയുടെ മൂല്യം നഷ്ടപ്പെടരുത് എന്ന ബോധ്യത്തിൽ നിന്നാണ് ‘മേഘമായ്’ സംഗീത വിഡിയോ പിറക്കുന്നത്. 

ADVERTISEMENT

ലോക്ഡൗൺ നിയമങ്ങൾ പാലിച്ച് വീടുകളിൽ സുരക്ഷിതരായിരുന്നുകൊണ്ടാണ് ഓരോരുത്തരും വിഡിയോയുടെ ഭാഗമായത്. മൊബൈൽ ഫോണുകളിലാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. ആറു വർഷങ്ങൾക്കു മുൻപ് സന്ദീപ് ചിട്ടപ്പെടുത്തിയ ഗാനമാണിത്. വർഷങ്ങൾക്കിപ്പുറം ഈണം സുഹൃത്തുക്കളായ വിഷ്ണുവിനും കിരണിനും അയച്ചു കൊടുക്കുകയും ഇരുവരും ചേർന്ന് വിഡിയോ ഗാനം പുറത്തിറക്കാൻ തീരുമാനിക്കുകയുമായിരുന്നു. വിഷ്ണു തന്നെയാണ് ഗാനരംഗങ്ങളുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. പാട്ടിന് സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.