ലോകമെമ്പാടും ആരാധകരുള്ള മണി ഹെയ്സ്റ്റ് വെബ്സീരീസിലെ ഗാനമായ ‘ബെല്ലാ ചാവ്’ വീണയിൽ വായിച്ച മഞ്ജു വാര്യര്‍ക്ക് പ്രശംസാ പ്രവാഹം. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുവഴി വിഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെ പ്രമുഖരുൾപ്പെടെ നിരവധി പേർ താരത്തെ പ്രശംസിച്ചു രംഗത്തു വന്നു. രമേഷ് പിഷാരടി, ഗീതു മോഹൻദാസ്, നീരജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടും ആരാധകരുള്ള മണി ഹെയ്സ്റ്റ് വെബ്സീരീസിലെ ഗാനമായ ‘ബെല്ലാ ചാവ്’ വീണയിൽ വായിച്ച മഞ്ജു വാര്യര്‍ക്ക് പ്രശംസാ പ്രവാഹം. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുവഴി വിഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെ പ്രമുഖരുൾപ്പെടെ നിരവധി പേർ താരത്തെ പ്രശംസിച്ചു രംഗത്തു വന്നു. 

ADVERTISEMENT

രമേഷ് പിഷാരടി, ഗീതു മോഹൻദാസ്, നീരജ് മാധവ്, ഭാവന, സാനിയ ഇയ്യപ്പൻ, അനുശ്രീ, അനുമോൾ തുടങ്ങിയവർ പ്രതികരണങ്ങൾ രേഖപ്പെടുത്തി. പതിവു തെറ്റാതെ തന്നെ നർമം കലർത്തിയായിരുന്നു രമേഷ് പിഷാരടിയുടെ കമന്റ്. ആറാം തമ്പുരാനിലെ ഹിറ്റ് ഡയലോഗും മണി ഹെയ്സ്റ്റിലെ പ്രൊഫസർ കഥാപാത്രത്തെയും ചേർത്ത് ‘കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസ്സറെ’ എന്നാണ് പിഷാരടി കുറിച്ചത്.

ADVERTISEMENT

വിഡിയോ കണ്ട് ‘അതു കലക്കി’ എന്നായിരുന്നു നീരജ് മാധവിന്റെ പ്രതികരണം. മറ്റു താരങ്ങളെല്ലാം ഇമോജികളിലൂടെ പ്രശംസയറിയിച്ചു. മണിക്കൂറുകൾക്കകമാണ് മ‍ഞ്ജുവാര്യരുടെ വീണ വായനയുടെ വിഡിയോ വൈറലായത്. കോവിഡ് കാലത്ത് അതിജീവനഗാനമായി ലോകമെമ്പാടുമുള്ളവർ ഏറ്റു പാടിയ ഗാനമാണ് ‘ബെല്ലാ ചാവ്’. ഭീതി നിറഞ്ഞ ഈ സാഹചര്യത്തിൽ ആശ്വാസവും പ്രത്യാശയും നൽകാൻ ഇതിലും അനുയോജ്യമായ മറ്റൊരു പാട്ടില്ല എന്നാണ് ആരാധകപക്ഷം.

ADVERTISEMENT

ഇറ്റലിയിലെ നെൽപ്പാടങ്ങളിൽ ജോലി ചെയ്തിരുന്ന ഒരുകൂട്ടം കർഷക സ്ത്രീകൾ അതിജീവനത്തിനായി പാടിയ ഗാനമാണിത്. വര്‍ഷങ്ങൾക്കിപ്പുറം ആ നാടൻപാട്ട് ലോകം മുഴുവൻ ഏറ്റു പാടുകയാണ്. എല്ലാവരും സ്വതന്ത്രരായി ജോലി ചെയ്യുന്ന ഒരു കാലം വരും എന്ന പ്രതീക്ഷ പകർന്നാണ് ഗാനം അവസാനിക്കുന്നത്.