ലോക്ഡൗൺ കാലത്ത് അകലങ്ങളിലിരുന്ന് മെഡ്‌ലി ഒരുക്കി ഒരുകൂട്ടം യുവാക്കൾ. ‘മ്യൂസിക് കസിൻസ്’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയത്. പേര് സൂചിപ്പിക്കും പോലെ തന്നെ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെല്ലാവരും കസിൻസ് ആണ്. വിവിധയിടങ്ങളിലിരുന്ന് പതിനാറ് കസിൻസ് ചേർന്നാണ് ലോക്ഡൗൺ ദിനങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് അകലങ്ങളിലിരുന്ന് മെഡ്‌ലി ഒരുക്കി ഒരുകൂട്ടം യുവാക്കൾ. ‘മ്യൂസിക് കസിൻസ്’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയത്. പേര് സൂചിപ്പിക്കും പോലെ തന്നെ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെല്ലാവരും കസിൻസ് ആണ്. വിവിധയിടങ്ങളിലിരുന്ന് പതിനാറ് കസിൻസ് ചേർന്നാണ് ലോക്ഡൗൺ ദിനങ്ങളെ ക്രിയാത്മകമാക്കിയത്. 

ADVERTISEMENT

എല്ലാവരും അവരവരുടെ വീടുകളിൽ‍ സുരക്ഷിതരായിരുന്നുകൊണ്ടാണ് വിഡിയോയുടെ ഭാഗമായത്. മലയാളത്തിലെയും തമിഴിലെയും സൂപ്പർഹിറ്റ് ഗാനങ്ങൾ‍ കോർത്തിണക്കിയാണ് മെഡ്‌ലി. യഥാർഥ ഗാനങ്ങളുടെ തനിമ ചോരാതെയും ആസ്വാദനസുഖം നഷ്ടപ്പെടുത്താതെയുമാണ് ഈ യുവകലാകാരന്മാർ വിഡിയോ ഒരുക്കിയത്. 

ADVERTISEMENT

ശാലിനി ബോസ്, ശാരിക ബോസ്, പ്രവീണ പ്രദീപ്, രജിത കണ്ണന്‍, കിരണ്‍ വിജയ്, രാഖി രാജേഷ്, രാധിക കണ്ണന്‍, ശരത്ചന്ദ്രബോസ്, അശ്വതി എസ്, കീര്‍ത്തി, ശരണ്‍ ഗിരികുമാര്‍, ശ്രീരാഗ് സുന്ദര്‍, ശ്രീരാജ് ഓണക്കൂര്‍, ശ്രീരശ്മി എന്നിവര്‍ ചേർന്നാണ് ഗാനം ആലപിച്ചത്. രാകേഷ് ഓടക്കുഴലിലും ശ്രീരാഗ് സുന്ദര്‍ വയലിനിലും ഈണമൊരുക്കി. വരുണ്‍ ബാബു പ്രോഗ്രാമിങ്ങും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. 

ADVERTISEMENT

ദുബായിൽ ജോലി ചെയ്യുന്ന ശാലിനിയാണ് ലോക്ഡൗൺ വിരസതയകറ്റാൻ പാട്ടൊരുക്കാമെന്ന ആശയം മുന്നോട്ടുവച്ചത്. ഭർത്താവും ഗായകനുമായ രാഗേഷിന്റെ പിന്തുണ ലഭിച്ചതോടെ കസിൻസുമായി ഇക്കാര്യം പങ്കുവച്ചു. തുടർന്ന് സമൂഹമാധ്യമ കൂട്ടായ്മ വഴി കൂടുതൽ ചർച്ചകൾ നടത്തി. എല്ലാവരും താത്പര്യമറിയിച്ചതോടെ ഏതാനും ദിവസങ്ങൾക്കകം വിഡിയോ തയ്യാറാക്കി. 

കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള കസിന്‍സ് വിഡിയോയുടെ ഭാഗമായി. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നിരവധി പേരാണ് യുവ കലാകാരന്മാരുടെ ഉദ്യമത്തെ പ്രശംസിച്ചു പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്.