മകള്‍ സാവൻ ഋതുവിനെ നെഞ്ചോടു ചേർത്തു ചുംബിക്കുന്നതിന്റെ ക്യൂട്ട് ചിത്രം ആരാധകർക്കായി പങ്കുവച്ച് ഗായിക സിത്താര കൃഷ്ണകുമാർ. ‘എന്റെ വാസനപ്പൂവ്’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. അമ്മ കുഞ്ഞിക്കവിളിൽ ചുംബിക്കുമ്പോൾ നിഷ്കളങ്കമായ ചിരിയോടെ ആ സ്നേഹവായ്പ് ആസ്വദിക്കുകയാണ് സായു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകള്‍ സാവൻ ഋതുവിനെ നെഞ്ചോടു ചേർത്തു ചുംബിക്കുന്നതിന്റെ ക്യൂട്ട് ചിത്രം ആരാധകർക്കായി പങ്കുവച്ച് ഗായിക സിത്താര കൃഷ്ണകുമാർ. ‘എന്റെ വാസനപ്പൂവ്’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക മകൾക്കൊപ്പമുള്ള ചിത്രം പോസ്റ്റു ചെയ്തത്. അമ്മ കുഞ്ഞിക്കവിളിൽ ചുംബിക്കുമ്പോൾ നിഷ്കളങ്കമായ ചിരിയോടെ ആ സ്നേഹവായ്പ് ആസ്വദിക്കുകയാണ് സായു എന്ന സാവൻ ഋതു. ഇരുവരുടെയും ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

ADVERTISEMENT

ഗോപി സുന്ദറും ജീവിത പങ്കാളി അഭയ ഹിരൺമയിയും സിത്താരയുടെ പോസ്റ്റിനു കമന്റുകളിട്ടിട്ടുണ്ട്. എന്റെ വാസനപ്പൂവ് എന്നു സിത്താര കുറിച്ചപ്പോൾ ‘ഗോപി മാമേടെ പാലപ്പൂവ്’ എന്നാണ് ഗോപി സുന്ദർ പ്രതികരിച്ചത്. തൊട്ടുപിന്നാലെ അഭയയുടെ കമന്റും എത്തി. ‘മാളൂമ്മേടെ മുല്ലപ്പൂവ്’ എന്നാണ് ഗായികയുടെ കമന്റ്. സിത്താര കൃഷ്ണകുമാറും ഗോപി സുന്ദറും അഭയ ഹിരൺമയിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. മൂവരും ഒരുമിച്ചുള്ള ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.

ADVERTISEMENT

സിത്താരയുടെ മകൾ സായു സമൂഹമാധ്യമങ്ങളിൽ താരമാണ്. മകളുടെ ക്യൂട്ട് ചിത്രങ്ങളും വിഡിയോകളും ഗായിക ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. സായു സിത്താരയെ പാട്ടു പഠിപ്പിക്കുന്നതിന്റെ ക്യൂട്ട് വിഡിയോ വൈറലായിരുന്നു. നിഷ്കളങ്കമായി അമ്മയുടെ മടിയിലിരുന്ന് സംഗീതാധ്യാപികയെപ്പോലെ വരികൾ പറഞ്ഞു കൊടുത്ത് പാടിപ്പിച്ച് സായു കയ്യടി നേടിയിരുന്നു. യാത്രകൾക്കിടയില്‍ മകൾ പാട്ടു പാടുന്നതിന്റെ വിഡിയോയും സിത്താര പോസ്റ്റു ചെയ്തിരുന്നു.