വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെ സന്ദേശവുമായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. റമസാൻ സ്പെഷൽ സമ്മാനമായി ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ച 'ഭായ് ഭായ്' എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് താരത്തിന്റെ സ്നേഹ സന്ദേശം. മതത്തിന്റെ പേരിലുള്ള കലഹങ്ങൾ ഒഴിവാക്കണമെന്നും ഏതു മതത്തിലുള്ളവരാണെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെ സന്ദേശവുമായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. റമസാൻ സ്പെഷൽ സമ്മാനമായി ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ച 'ഭായ് ഭായ്' എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് താരത്തിന്റെ സ്നേഹ സന്ദേശം. മതത്തിന്റെ പേരിലുള്ള കലഹങ്ങൾ ഒഴിവാക്കണമെന്നും ഏതു മതത്തിലുള്ളവരാണെങ്കിലും എല്ലാവരും സഹോദരങ്ങളാണെന്നും സൽമാൻ പാട്ടിലൂടെ പറയുന്നു. 

ADVERTISEMENT

ലോക്ഡൗൺ കാലത്ത് സൽമാൻ ഖാൻ പുറത്തിറക്കുന്ന മൂന്നാമത്തെ മ്യൂസിക് വിഡിയോ ആണിത്. കാഷ്വൽ ലുക്കിലാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 'ഈദിന് നിങ്ങൾക്കായി എന്റെ പ്രത്യേക സമ്മാനം. ഭായ് ഭായ് കേൾക്കൂ, സാഹോദര്യത്തിന്റെ സന്ദേശം പങ്കുവയ്ക്കൂ,' വിഡിയോ പങ്കുവച്ച് സൽമാൻ ഖാൻ കുറിച്ചു. മ്യൂസിക് വിഡിയോയിൽ പാടിയിരിക്കുന്നതും സൽമാൻ ഖാനാണ്. 

ADVERTISEMENT

സൽമാനും ഡാനിഷ് സബ്രിയും ചേർന്നാണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. റുഹാൻ അർഷദാണ് റാപ്പ് എഴുതിയതും പാടിയതും. സാജിദ് വാജിദ് സംഗീതം പകർന്ന ഗാനം സൽമാന്റെ പനവേലിലുള്ള ഫാം ഹൗസിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നേതാക്കളുടെ തനിനിറം തിരിച്ചറിയണമെന്ന ശക്തമായ സന്ദേശമാണ് താരം പാട്ടിലൂടെ നൽകുന്നത്. 24 മണിക്കൂറിൽ ഒരു കോടിയിലധികം പേരാണ് ഗാനം യുട്യൂബിൽ മാത്രം കണ്ടത്. വിഡിയോ ട്രെൻഡിങ്ങിൽ ഇടം നേടുകയും ചെയ്തു. 

ADVERTISEMENT

പനവേലിലെ ഫാം ഹൗസിലാണ് സൽമാൻ ഖാനും സുഹൃത്തുക്കളും ഇപ്പോഴുള്ളത്. സൽമാന്റെ സഹോദരി അർപിതയും കുടുംബവും, താരങ്ങളായ ജാക്വിലിൻ ഫർണാണ്ടസ്, വലൂഷ ഡിസൂസ, റുമേനിയൻ ടെലിവിഷൻ അവതാരകയും താരത്തിന്റെ കാമുകിയുമായ ലൂലിയ എന്നിവരും ഫാം ഹൗസിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.