സഹോദരപത്നി പത്മജ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എം.ജി.ശ്രീകുമാർ. എം.ജി രാധാകൃഷ്ണനും പത്മജയും വിവാഹതിരായ കാലം മുതലുള്ള ഒരുപാട് ഓർമകൾ തനിക്കുണ്ടെന്ന് പത്മജയുടം ചിത്രം പോസ്റ്റു ചെയ്ത് ഗായകൻ കുറിച്ചു. ‘എന്റെ ചേട്ടൻ കല്യാണം കഴിക്കുമ്പോൾ തുടങ്ങിയുള്ള എത്രയോ ഓർമകൾ. പത്മജ ചേച്ചി ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹോദരപത്നി പത്മജ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എം.ജി.ശ്രീകുമാർ. എം.ജി രാധാകൃഷ്ണനും പത്മജയും വിവാഹിതരായ കാലം മുതലുള്ള ഒരുപാട് ഓർമകൾ തനിക്കുണ്ടെന്ന് പത്മജയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഗായകൻ കുറിച്ചു. 

ADVERTISEMENT

‘എന്റെ ചേട്ടൻ കല്യാണം കഴിക്കുമ്പോൾ തുടങ്ങിയുള്ള എത്രയോ ഓർമകൾ. പത്മജ ചേച്ചി ഒരു നല്ല കലാകാരി, നർത്തകി. നിരവധി മേഖലകളിൽ പ്രവർത്തിച്ചു. പത്മജ ചേച്ചി എഴുതി ചേട്ടൻ ഈണം നൽകിയ ഒരുപാട് ഹിറ്റ് ഗാനങ്ങൾ ആകാശവാണിയിൽ ഉണ്ട്. ചേച്ചി പെട്ടെന്ന് നമ്മെയെല്ലാം വിട്ടു പോയത് വളരെ നിർഭാഗ്യകരമായിപ്പോയി. ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ’.– എം.ജി.ശ്രീകുമാർ കുറിച്ചു. 

ADVERTISEMENT

തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് പത്മജ രാധാകൃഷ്ണൻ അന്തരിച്ചത്. 68 വയസ്സായിരുന്നു. പത്മജയുടെ അപ്രതീക്ഷിത വിയോഗം ഏറെ ഞെട്ടലോടെയാണ് സംഗീതലോകം കേട്ടത്. ചലച്ചിത്ര–സംഗീത രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 

ADVERTISEMENT

കവയിത്രി, ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില്‍ ശ്രദ്ധേയയായിരുന്നു പത്മജ. 2013ൽ ‘മിസ്റ്റര്‍ ബീന്‍’ എന്ന ചിത്രത്തിലൂടെ മകന്‍ എം.ആര്‍. രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയാണ് ഗാനരചനാരംഗത്തെത്തിയത്. എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ചില ലളിതഗാനങ്ങള്‍ക്കും വരികളെഴുതിയിട്ടുണ്ട്.