സംവിധായകൻ സച്ചിയ്ക്കൊപ്പമുള്ള ഓർമകൾ പങ്കുവച്ച് സംഗീതസംവിധായകൻ വിദ്യ സാഗർ. സച്ചിയുടെ സംവിധാനത്തിൽ 2015–ൽ പുറത്തിറങ്ങിയ ‘അനാർക്കലി’ എന്ന ചിത്രത്തിൽ പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിനിടയിലുള്ള ഹ്രസ്വ വിഡിയോ ആണ് വിദ്യാസാഗർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ സച്ചിയ്ക്കൊപ്പമുള്ള ഓർമകൾ പങ്കുവച്ച് സംഗീതസംവിധായകൻ വിദ്യ സാഗർ. സച്ചിയുടെ സംവിധാനത്തിൽ 2015–ൽ പുറത്തിറങ്ങിയ ‘അനാർക്കലി’ എന്ന ചിത്രത്തിൽ പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിനിടയിലുള്ള ഹ്രസ്വ വിഡിയോ ആണ് വിദ്യാസാഗർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്.

ADVERTISEMENT

സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അനാർക്കലി. പുതു തലമുറ സംവിധായകരിൽ പലരും മറന്ന വിദ്യാസാഗറിനെ ആദ്യ ചിത്രത്തിൽ തന്നെ സച്ചി സംഗീതസംവിധായകൻ ആക്കി. അദ്ദേഹത്തിന്റെ റീസന്റ് ബെസ്റ്റ് ഔട്ട് കൊണ്ടു വന്ന സംവിധായകൻ എന്ന നിലയിലും സച്ചിയോട് വിദ്യാസാഗറിന് ഒരിഷ്ടക്കൂടുതൽ ഉണ്ടായിരുന്നു.

ADVERTISEMENT

സാഹിബാ വാനം ചായും, ആ ഒരുത്തി, ഈ തണുത്ത മൺചുരങ്ങൾ തുടങ്ങി ആറ് ഗാനങ്ങളായിരുന്നു അനാർക്കലിയിൽ ഉണ്ടായിരുന്നത്. അവയെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സച്ചിയുടെ അപ്രതീക്ഷിത വേർ‌പാടിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് വിദ്യാസാഗർ പോസ്റ്റു ചെയ്ത വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിഡിയോയിലെ സച്ചിയുടെ ചിരിക്കുന്ന മുഖം പ്രേക്ഷകർക്കു നൊമ്പരക്കാഴ്ചയാവുകയാണ്. 

ADVERTISEMENT

ഇന്നലെ രാത്രിയാണ് ചലച്ചിത്രമേഖലയെ തീരാദു:ഖത്തിലാഴ്ത്തി സച്ചി വിടവാങ്ങിയത്. ഹൃദ്രോഗ ബാധയെത്തുടർന്നു ജൂബിലി മിഷൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖംപ്രാപിച്ചുവന്നിരുന്ന സച്ചിക്കു ഹൃദ്രോഗബാധയുണ്ടാകുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സച്ചിയുടെ അകാല വേർപാടിൽ നിരവധി പ്രമുഖർ അനുശോചനമർപ്പിച്ചു.