46 വർഷം മുൻപ് അർജുനൻ മാസ്റ്റർ ഈണമിട്ട നാടക ഗാനം പുനർജനിക്കുന്നു. അർജുനപ്പത്ത് എന്ന പേരിൽ എം.കെ.അർജുനൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച നാടക ഗാനങ്ങളുടെ സമാഹാരം ഇറക്കണമെന്നത് ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലിന്റെ ആഗ്രഹമായിരുന്നു. അത് അദ്ദേഹം ഉസ്താദ് എന്നു വിളിക്കുന്ന മാസ്റ്ററുമായും പങ്കുവെച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

46 വർഷം മുൻപ് അർജുനൻ മാസ്റ്റർ ഈണമിട്ട നാടക ഗാനം പുനർജനിക്കുന്നു. അർജുനപ്പത്ത് എന്ന പേരിൽ എം.കെ.അർജുനൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച നാടക ഗാനങ്ങളുടെ സമാഹാരം ഇറക്കണമെന്നത് ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലിന്റെ ആഗ്രഹമായിരുന്നു. അത് അദ്ദേഹം ഉസ്താദ് എന്നു വിളിക്കുന്ന മാസ്റ്ററുമായും പങ്കുവെച്ചിരുന്നു. ഉത്സവപ്പറമ്പുകളെ ഒരു കാലത്ത് ആവേശത്തിലാഴ്ത്തിയ കേട്ടു മറന്ന നാടക ഗാനങ്ങളെ വീണ്ടെടുത്ത് ഡിജിറ്റൽ രൂപത്തിൽ രേഖപ്പെടുത്തുക എന്ന ദൗത്യം കൂടി അതിലുണ്ടായിരുന്നു. മാസ്റ്ററെക്കൊണ്ട് തന്ന അതിന്റെ പ്രകാശനം നിർവഹിക്കണമെന്നത് ഒരു പുലർകാല ദുഖം പോലെ ബാക്കിയായി. 12 നാടകങ്ങൾക്കായി നാൽപ്പതോളം ഗാനങ്ങളാണ് ഇരുവരും ചേർന്നൊരുക്കിയത്. 

ADVERTISEMENT

മാസ്റ്ററുടെ വിയോഗത്തിനു ശേഷം സ്റ്റാർ സിങർ അവാർഡ് ജേതാവായ വിവേകാനന്ദൻ ഈ ദൗത്യം എറ്റെടുക്കുകയായിരുന്നു. ഗ്രാമഫോൺ റെക്കോഡുകൾ നാടക ഗാനങ്ങൾ അപൂർവമായി മാത്രം കേൾപ്പിക്കുന്ന കാലം. ട്രൂപ്പിനൊപ്പം സംഗീത വിഭാഗവും സഞ്ചരിച്ച് പാടിയിരുന്ന കാലം ആയിരുന്നതിനാൽ ഗാനം റിക്കോർഡ് ചെയ്യപ്പെട്ടിട്ടുമില്ല. 46 വർഷം മുൻപ് മനസിലുറച്ച സംഗീതം ഓർമയിൽ നിന്ന് പൂച്ചാക്കൽ ഷാഹുൽ പറഞ്ഞ് കൊടുത്തതനുസരിച്ചാണ് ഗായകനായ വിവേകാനന്ദ് സംഗീതവും നൽകി പാടി അവതരിപ്പിച്ചത്. 

ADVERTISEMENT

വൈക്കം മാളവിക 1974ൽ അവതരിപ്പിച്ച ‘സിന്ധുഗംഗ’ എന്ന നാടകത്തിലെ‘ പൗർണമിയെഴുകുന്ന താഴ്‍വരയിൽ ഇൗരല്ലി കുങ്കുമപ്പൂ വിരിഞ്ഞു ’

എന്ന ഗാനം അർജുനൻ മാസ്റ്റർക്കുള്ള സ്നേഹാഞ്ജലിയായും പൂച്ചാക്കൽ ഷാഹുലിനുള്ള ഗുരുദക്ഷിണയായും വിവേക് യൂടൂബ് ചാനലിലുടെയും ഫേസ്ബുക്കിലൂടെയും പങ്കു വച്ചു. മൺമറഞ്ഞു പോയ ഒരു നാടക ഗാനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പുനർജനിയാണ്.