കോവിഡ്– 19 എന്ന മഹാമാരിയെ ലോകം ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകം മുഴുവനുമുള്ള ആരോഗ്യപ്രവർത്തകർ രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്– 19 എന്ന മഹാമാരിയെ ലോകം ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകം മുഴുവനുമുള്ള ആരോഗ്യപ്രവർത്തകർ രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാം മറന്ന് മുന്നിലുണ്ട്.

ADVERTISEMENT

ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് ആദരമർപ്പിക്കുന്ന നിരവധി വിഡിയോകൾ നേരത്തെയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആരോഗ്യപ്രവർത്തകർക്ക് നൃത്തത്തിലൂടെ ആദരമർപ്പിക്കുകയാണ് ഒരു പറ്റം ചെറുപ്പക്കാർ. ഏറെക്കുറെ ചെറുതല്ലാത്ത ബുദ്ധിമുട്ടുകൾ നേരിട്ട് തന്നെയാണ് ഈ വിഡിയോ അണിയറപ്രവർത്തവർ ഒരുക്കിയിരിക്കുന്നത് .

ADVERTISEMENT

ഡാൻസ് ചെയ്തിരിക്കുന്ന സംഗവി തന്നെയാണ് വിഡിയോയും ഷൂട്ട്‌ ചെയ്തിരിക്കുന്നത്. ഇതിലെ അണിയറപ്രവർത്തകർ ആരും തന്നെ തമ്മിൽ കാണാതെ ആണ് ഇതു അണിയിച്ചൊരുക്കിയിരി ക്കുന്നത് എന്നതും ഇതിനെ ശ്രദ്ധേയമാക്കുന്നു. മനുഷ്യൻ ഏറെ ഭീതിയോടെ കടന്നുപോകുന്ന ഈ കൊറോണക്കാലത്തും ലോക ജനത ഏറെ ആദരവോടെയും നന്ദിയോടെയും ഓർക്കുകയാണ് ലോകം മുഴുവനുമുള്ള ആതുരസേവകരെ എന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ വീഡിയോ.

ADVERTISEMENT

മിനിവൂഡ് സ്റ്റുഡിയോസിന്റെ ബാനറിൽ ക്ലാസിക്കൽ ഡാൻസ് രൂപേണ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ടിജോ തങ്കച്ചൻ ആണ്. എഡിറ്റിങ് ടിജോ തന്നെയാണ്  ചെയ്തിരിക്കുന്നത്. അഭി ബർണബാസിന്റെ വരികൾക്ക് സുരേഷ് നന്ദനാണ് ഈണം പകർന്നിരിക്കുന്നത്.  പ്രസൂൺ ഗോവിന്ദ് , ഗായത്രി സുരേഷ് ,നിഖിൽ മുരളി എന്നിവർ ചേർന്നാണ് ഗാനം  ആലപിച്ചിരിക്കുന്നത്.  സംഗവി പ്രസാദ് ആണ് ഛായാഗ്രഹണം. ബിൻസി മറിയം ജോസഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയും, ഗൗരി ജയൻ  ,അഖിൽ എ കുമാർ  എന്നിവർ അസിസ്റ്റന്റ് ഡിറക്ടർസ് ആയും പ്രവർത്തിച്ച ഈ ആൽബത്തിന്റെ  ക്രീയേറ്റീവ് പ്രൊഡ്യൂസർ ജിജോ തങ്കച്ചൻ ആണ്.  പബ്ലിസിറ്റി ഡിസൈനിങ് മിലനും നിർവഹിച്ചിരിക്കുന്നു.