സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന് യാത്ര തുടരുകയാണ് സൂഫിയും സുജാതയും എന്ന സിനിമയിലെ 'വാതിക്കല് വെള്ളരിപ്രാവ്' എന്ന ഗാനം. മലയാളികള്‍ ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരിക്കുന്ന ആ ഗാനത്തിന് അതിമനോഹരമായ നൃത്താവിഷ്കാരം ഒരുക്കിയിരിക്കുകയാണ് യുവതാരം അനുമോള്‍. ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബുവാണ് അനുമോളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന് യാത്ര തുടരുകയാണ് സൂഫിയും സുജാതയും എന്ന സിനിമയിലെ 'വാതിക്കല് വെള്ളരിപ്രാവ്' എന്ന ഗാനം. മലയാളികള്‍ ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരിക്കുന്ന ആ ഗാനത്തിന് അതിമനോഹരമായ നൃത്താവിഷ്കാരം ഒരുക്കിയിരിക്കുകയാണ് യുവതാരം അനുമോള്‍. ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബുവാണ് അനുമോളുടെ നൃത്താവിഷ്കാരം ആരാധകര്‍ക്കായി പങ്കുവച്ചത്. 

ADVERTISEMENT

ചമയങ്ങളില്ലാതെ, വെറും നിലത്തിരുന്ന് ഗാനത്തിന്റെ വരികള്‍ക്കൊപ്പം മുദ്രകളും ഭാവങ്ങളും ഇഴചേര്‍ത്ത് അനുമോള്‍ ഒരുക്കിയ ദൃശ്യാവിഷ്കാരം അതിമനോഹരമെന്ന് ആരാധകരും പറയുന്നു. ലളിതമായ മുദ്രകളിലൂടെ വരികളിലെ കഥ അനുമോള്‍ പങ്കുവയ്ക്കുമ്പോള്‍ ആരാധകരും ആ കാല്‍പനിക ലോകത്ത് എത്തിച്ചേരുകയാണ്. 

ADVERTISEMENT

ഇന്നലെയാണ് സുഫിയും സുജാതയും ചിത്രത്തിലെ ഗാനം റിലീസ് ചെയ്തത്. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാരാണിപ്പുഴ ഷാനവാസ് ആണ്. എം.ജയചന്ദ്രന്റെ സംഗീതത്തില്‍ അര്‍ജുന്‍‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍ ആണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്.  ഒരു മാജിക്കല്‍ അനുഭവത്തിലേക്ക് സംഗീതപ്രേമികളെ കൊണ്ടുപോകുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.