ബോളിവുഡിലെ പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനമർപ്പിച്ച് മോഹൻലാൽ. സരോജ് ഖാനൊപ്പം സിനിമയിൽ പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവച്ചുകൊണ്ടാണ് മോഹൻലാലിന്റെ സമൂഹമാധ്യമ പോസ്റ്റ്. മണിരത്നത്തിന്റെ സംവിധാനത്തിൽ 1997–ൽ പുറത്തിറങ്ങിയ ‘ഇരുവർ’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘വെണ്ണിലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനമർപ്പിച്ച് മോഹൻലാൽ. സരോജ് ഖാനൊപ്പം സിനിമയിൽ പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവച്ചുകൊണ്ടാണ് മോഹൻലാലിന്റെ സമൂഹമാധ്യമ പോസ്റ്റ്. 

ADVERTISEMENT

മണിരത്നത്തിന്റെ സംവിധാനത്തിൽ 1997–ൽ പുറത്തിറങ്ങിയ ‘ഇരുവർ’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘വെണ്ണിലാ വെണ്ണിലാ’ എന്ന ഗാനത്തിനു നൃത്തസംവിധാനം നിർവഹിച്ചത് സരോജ് ഖാൻ ആയിരുന്നു. മോഹന്‍ലാലും ഐശ്വര്യ റായ് ബച്ചനും ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. 

ADVERTISEMENT

‘സരോജ് ഖാൻജി യഥാർത്തിൽ ഒരു ഇതിഹാസമായിരുന്നു. ഇരുവറിലെ വെണ്ണില എന്ന ഗാനത്തിനു വേണ്ടി അവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു’. – സരോജ് ഖാന്റെ ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചു.

ADVERTISEMENT

പൃഥ്വിരാജ്, ഷാരൂഖ് ഖാൻ, ശ്രേയ ഘോഷാൽ തുടങ്ങി നിരവധി പ്രമുഖർ സരോജ് ഖാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സിനിമാ മേഖലയിലെ തന്റെ ആദ്യ അധ്യാപികയാണ് സരോജ് ഖാൻ എന്നും അത്രമേൽ സ്നേഹവും കരുതലും പ്രചോദനവും പകർന്ന മറ്റൊരാളെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല എന്നും ഷാരൂഖ് ഖാൻ കുറിച്ചു. ഒരു കാലഘട്ടത്തിന്റെ അവസാനം എന്നാണ് സരോജ് ഖാന്റെ വിയോഗത്തെക്കുറിച്ച് ശ്രേയ ഘോഷൽ പറഞ്ഞത്.

വെള്ളിയാഴ്ച പുലർച്ചെ 2:30ന് മുംബൈ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് സരോജ് ഖാൻ അന്തരിച്ചത്. ഒരാഴ്ചയിലധികമായി ശ്വസനസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രിയോടെ രോഗം മൂർച്ഛിക്കുകയും വെള്ളിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു. സംസ്കാരം ഇന്നലെ രാവിലെ മലാഡിലെ പൊതുശ്മശാനത്തിൽ നടത്തി.

കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ബോളിവുഡിൽ നിറസാന്നിധ്യമായിരുന്നു സരോജ് ഖാൻ. രണ്ടായിരത്തിലേറെ ഗാനങ്ങൾക്കു നൃത്തസംവിധാനം നിർവഹിച്ച സരോജ് മൂന്നു തവണ മികച്ച കൊറിയോഗ്രഫർക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി.