ബാലഭാസ്കർ അവസാനമായി സംഗീതസംവിധാനം നിർവഹിച്ച പാട്ട് പുറത്തിറങ്ങി. ‘വേളിക്ക് വെളുപ്പാൻകാലം’ എന്ന ചിത്രത്തിലെ ‘യാത്രയിൽ’ എന്നു തുടങ്ങുന്ന പാട്ടാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ബാലഭാസ്കറിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. അകാലത്തിൽ വേർപെട്ടുപോയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലഭാസ്കർ അവസാനമായി സംഗീതസംവിധാനം നിർവഹിച്ച പാട്ട് പുറത്തിറങ്ങി. ‘വേളിക്ക് വെളുപ്പാൻകാലം’ എന്ന ചിത്രത്തിലെ ‘യാത്രയിൽ’ എന്നു തുടങ്ങുന്ന പാട്ടാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ബാലഭാസ്കറിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. അകാലത്തിൽ വേർപെട്ടുപോയ ബാലഭാസ്കറിന്റെ നാൽപത്തിരണ്ടാം ജന്മദിനമാണിന്ന്. അതിനോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. 

ADVERTISEMENT

‘യാത്രയിൽ താനെയായ്

നേരമോ ഏറെയായ്

ADVERTISEMENT

നേരമോ ദൂരെയായ്

നിഴലുമായ് പോകെ....’

ADVERTISEMENT

ബാലഭാസ്കറിന്റെ അടുത്ത സുഹൃത്ത് ജോയ് തമലം വരികളെഴുതിയ ഗാനം ആലപിച്ചത് ഷിബി മനിയേരി ആണ്. ‘വേലിക്ക് വെളുപ്പാൻകാലം’ എന്ന ചിത്രത്തിന്റെ പ്രവർത്തനം നടക്കുന്നതിനിടയിലായിരുന്നു ബാലഭാസ്കറിന് അപകടം സംഭവിച്ചതും അദ്ദേഹം അപ്രതീക്ഷിതമായി വിടപറഞ്ഞതും. സംഗീതസംവിധായകൻ ബിജിബാൽ ആണ് ബാലഭാസ്കറിന്റെ പാട്ട് പൂർത്തീകരിച്ചത്. അദ്ദേഹം പാടിയ ട്രാക്കുകളും പാട്ടിനെക്കുറിച്ച് ഗായകനു നൽകിയ നിർദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് ബിജിബാൽ പാട്ട് പൂർത്തിയാക്കിയത്. 

നവാഗതനായ അക്ഷയ് വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേളിക്കു വെളുപ്പാൻകാലം’. ചിത്രത്തിൽ ബാലഭാസ്കർ അഭിനയിച്ചിട്ടുമുണ്ട്. സ്വന്തം കഥാപാത്രത്തിനു വേണ്ടിയുള്ള ഡബ്ബിങ് അദ്ദേഹം പൂർത്തിയാക്കിയിരുന്നു. കൃഷ്ണചന്ദ്രൻ, വിജയ് മേനോന്‍, അനു മോഹൻ, സരയു, നീന കുറുപ്പ്, മായ മേനോൻ, ശോഭ മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് ഒരുങ്ങുകയാണ് ‘വേളിക്ക് വെളുപ്പാൻകാലം’.