നീരജ് മാധവിന്റെ ‘പണി പാളി’ പാട്ടിനു ചുവടുവച്ച് അജു വർഗീസ്. രസകരമായ ഡാൻസിന്റെ വിഡിയോ അജു സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവച്ചു. ‘ഡാൻസ് അറിയാത്തവർക്കും ഇവിടെ ജീവിക്കണം, എനിക്കിതേ പറ്റൂ’ എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. മുണ്ടും ടീഷർട്ടും ധരിച്ച് തലയിൽ തൊപ്പിയും വച്ചാണ് അജു വർഗ്ഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീരജ് മാധവിന്റെ ‘പണി പാളി’ പാട്ടിനു ചുവടുവച്ച് അജു വർഗീസ്. രസകരമായ ഡാൻസിന്റെ വിഡിയോ അജു സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവച്ചു. ‘ഡാൻസ് അറിയാത്തവർക്കും ഇവിടെ ജീവിക്കണം, എനിക്കിതേ പറ്റൂ’ എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. മുണ്ടും ടീഷർട്ടും ധരിച്ച് തലയിൽ തൊപ്പിയും വച്ചാണ് അജു വർഗീസ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. 

ADVERTISEMENT

അജുവിന്റെ ഡാൻസ് വിഡിയോ ഇതിനോടകം നിരവധി പേരാണു കണ്ടത്. താരത്തിന്റെ വിഡിയോയ്ക്കു പിന്നാലെ നീരജ് മാധവ് തന്നെ കമന്റിട്ടിട്ടുണ്ട്. ‘സമ്മതിച്ചു ബോസേ’ എന്നാണു താരം കുറിച്ചത്. ഡാൻസ് ചെയ്യാനായി സുരാജ് വെഞ്ഞാറമ്മൂടിനെയും വിനീത് ശ്രീനിവാസനെയും ടൊവീനോയെയും രമേഷ് പിഷാരടിയെയുമെല്ലാം അജു ചലഞ്ച് ചെയ്തിട്ടുമുണ്ട്. ഏതൊക്കെ താരങ്ങളുടെ പണി പാളി ഡാൻസ് ഇനി വരുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ. 

ADVERTISEMENT

വിഡിയോ വൈറലായതോടെ ജോജു ജോർജ്, വിജയ് യേശുദാസ്, സയനോര ഫിലിപ്, മഞ്ജരി, രജിഷ വിജയൻ, ബേസിൽ ജോസഫ് തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ അജുവിന്റെ ഡാൻസിനെ പ്രശംസിച്ചു. ‘പണി ശരിക്കും പാളീലോ ഈശ്വരാ’ എന്നാണ് ബേസിലിന്റെ കമന്റ്. ടൊവിനോ ഈ ചലഞ്ച് എങ്ങനെ നേരിടുന്നു എന്നു കാണാൻ വ്യക്തിപരമായി ഏറെ ആഗ്രഹമുണ്ടെന്നും ബേസിൽ ജോസഫ് പറഞ്ഞു. 

ADVERTISEMENT

നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ഗാനമാണ് ‘പണി പാളി’. താളവും പ്രാസവും ഒപ്പിച്ച വരികള്‍ കൊണ്ടും വ്യത്യസ്തമായ അവതരണം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ട് മണിക്കൂറുകൾക്കകം തന്നെ വൈറലായിരുന്നു.