ബോട്ട് യാത്രയ്ക്കിടെ തടാകത്തിൽ കാണാതായ നടി നയാ റിവേരയ്ക്കു വേണ്ടി പ്രാർഥനാ സഹായം ആവശ്യപ്പെട്ട് പോപ് താരം ഡെമി ലോവാട്ടോ. നയാ റിവേര പൂർണ ആരോഗ്യവതിയും സുരക്ഷിതയുമായി തിരികെയെത്തുന്നതിനായി എല്ലാവരും പ്രാർഥിക്കണമെന്ന് ഗായിക സമൂഹമാധ്യമത്തിലൂടെ ആരാധകരോട് അഭ്യർഥിച്ചു. ‘ഞാൻ പൊതുവെ ട്വീറ്റ് ചെയ്യാറില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോട്ട് യാത്രയ്ക്കിടെ തടാകത്തിൽ കാണാതായ നടി നയാ റിവേരയ്ക്കു വേണ്ടി പ്രാർഥനാ സഹായം ആവശ്യപ്പെട്ട് പോപ് താരം ഡെമി ലോവാട്ടോ. നയാ റിവേര പൂർണ ആരോഗ്യവതിയും സുരക്ഷിതയുമായി തിരികെയെത്തുന്നതിനായി എല്ലാവരും പ്രാർഥിക്കണമെന്ന് ഗായിക സമൂഹമാധ്യമത്തിലൂടെ ആരാധകരോട് അഭ്യർഥിച്ചു.

ADVERTISEMENT

‘ഞാൻ പൊതുവെ ട്വീറ്റ് ചെയ്യാറില്ല. എന്നാൽ ചിലപ്പോൾ എന്റെ ട്വീറ്റുകൾ സത്യമാകാറുണ്ട്. അതിനാൽ നയ റിവേരയെ സുരക്ഷിതയും ആരോഗ്യവതിയുമായി കണ്ടെത്താനാകുമെന്ന് ഞാൻ പറയുന്നു. വരൂ നമുക്ക് എല്ലാവർക്കും ചേർന്ന് അതിനായി പ്രാർഥിക്കാം. അവൾ തിരികെ വരട്ടെ’.–  ഡെമി ലോവാട്ടോ ട്വിറ്ററിൽ കുറിച്ചു. 

ADVERTISEMENT

ബുധനാഴ്ചയാണ് അഭിനേത്രിയും ഗായികയുമായ നയാ റിവേരയെ സതേൺ കാലിഫോർണിയയിലെ പിരു തടാകത്തില്‍ കാണാതായത്. 33കാരിയായ റിവേര നാലു വയസ്സുകാരൻ മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യവെയാണ് അപകടം. സംഭവത്തിനു തൊട്ടുമുൻപ് മകനൊപ്പമുള്ള ചിത്രം റിവേര സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു. 

ADVERTISEMENT

ബുധനാഴ്ച ഉച്ചയോടെയാണ് മകനൊപ്പമെത്തി റിവേര ബോട്ട് വാടകയ്ക്ക് എടുത്തത്. മൂന്നു മണിക്കൂർ കഴിഞ്ഞും തിരിച്ചെത്താത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അപകടത്തെക്കുറിച്ചറിയുന്നത്. മകനെ ലൈഫ്ജാക്കറ്റ് ധരിച്ച് ഉറങ്ങുന്നതായി ബോട്ടിൽ നിന്നും കണ്ടെത്തി. റിവേര നീന്താനായി തടാകത്തില്‍ ഇറങ്ങിയതാണെന്ന് മകൻ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ‌ബുധനാഴ്ച ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നയാ റിവേര വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ടാകാം എന്ന അനുമാനത്തിലാണ് പൊലീസ്.