ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തെയും അതിലെ ഗാനങ്ങളെയും പ്രശംസിച്ച് ഗായകൻ പി.ജയചന്ദ്രൻ. ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തെ പ്രത്യേകം പരാമർശിച്ച അദ്ദേഹം അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചു. എം.ജയചന്ദ്രന്റെ സംഗീതത്തിൽ പിറന്ന ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തെയും അതിലെ ഗാനങ്ങളെയും പ്രശംസിച്ച് ഗായകൻ പി.ജയചന്ദ്രൻ. ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തെ പ്രത്യേകം പരാമർശിച്ച അദ്ദേഹം അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചു. എം.ജയചന്ദ്രന്റെ സംഗീതത്തിൽ പിറന്ന ഗാനം ആലപിച്ചത് യുവഗായിക നിത്യ മാമ്മനും അർജുൻ കൃഷ്ണനും സിയ ഉൾ ഹഖും ചേർന്നാണ്. പുതുമുഖ ഗായികയായ നിത്യയുടെ ആലാപനശൈലി ഏറെ മികച്ചതാണെന്ന് പി.ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഹ്രസ്വ വിഡിയോയിലൂടെയാണ് അദ്ദേഹം ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തെക്കുറിച്ചു വാചാലനായത്.

ADVERTISEMENT

പി.ജയചന്ദ്രന്റെ വാക്കുകൾ. 

ADVERTISEMENT

‘സൂഫിയും സുജാതയും എന്ന ചിത്രത്തിലെ പാട്ടുകൾക്ക് വരികളൊരുക്കിയത് ബി.കെ ഹരിനാരായണൻ ആണ്. സംഗീതം നല്‍കിയത് എം.ജയചന്ദ്ര‌ൻ. ഞാൻ ജയചന്ദ്രന്റെ ഒരുപാട് നല്ല ഗാനങ്ങൾ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും മനോഹരങ്ങളാണ്. ഈ ചിത്രത്തിലെ പാട്ട് പുതിയ ഒരു ഗായികയെക്കൊണ്ടാണ് പാടിപ്പിച്ചിരിക്കുന്നത്. ആ ഗായികയുടെ ശബ്ദം ചിത്രത്തിലെ പാട്ടിന് വളരെ അനുയോജ്യമായിട്ടുണ്ട്. പിന്നെ ഒപ്പം പാടിയ മറ്റു ഗായകരും പാട്ടിന്റെ ഓർക്കസ്ട്രേഷനും എല്ലാം കൂടി ചേർന്നപ്പോൾ പാട്ട് വളരെ മികച്ചതായി. 

ADVERTISEMENT

തികച്ചും വ്യത്യസ്തവും ചിത്രത്തിന് അനുയോജ്യവുമായ പാട്ടാണിത്. അതു തന്നെയാണല്ലോ ആവശ്യം. ഇന്നത്തെ സിനിമകൾ നോക്കിയാൽ പാട്ടും ചിത്രവുമായി യാതൊരു വിധ ബന്ധവും ഉണ്ടാകില്ല. എന്നാൽ ഈ ഗാനം ചിത്രത്തിന്റെ പശ്ചാത്തലത്തിന് വളരെ അനുയോജ്യമായതാണ്. ഗായകർക്കും എം.ജയചന്ദ്രനും ഹരിനാരായണനും പിന്നെ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു’. 

സംഗീത സാന്ദ്രമായ പ്രണയ ചിത്രമാണ് സൂഫിയും സുജാതയും. ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനം ഇതിനോടകം ആസ്വാദകരുടെ എണ്ണത്തിൽ റെക്കോർഡിട്ടിരിക്കുകയാണ്. പ്രമുഖരുൾപ്പെടെ നിരവധി പേരാണ് പാട്ടിനെ പ്രശംസിച്ചത്. ചിത്രത്തിൽ സുദീപ് പാലനാട് സംഗീതം പകർന്നാലപിച്ച ‘അൽഹംദുലില്ല’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.