എ.ആർ.റഹ്മാന് ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് സംവിധായകൻ ശേഖർ‌ കപൂർ പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഓസ്കർ പുരസ്കാരം നേടിയതിനാലാണ് റഹ്മാന് അവസരങ്ങൾ ലഭിക്കാത്തതെന്നായിരുന്നു സംവിധായകന്റെ വാക്കുകൾ. ഹിന്ദി സിനിമയിലെ വിവേചനങ്ങൾക്കെതിരെയുള്ള റഹ്മാന്റെ വെളിപ്പെടുത്തൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എ.ആർ.റഹ്മാന് ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് സംവിധായകൻ ശേഖർ‌ കപൂർ പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഓസ്കർ പുരസ്കാരം നേടിയതിനാലാണ് റഹ്മാന് അവസരങ്ങൾ ലഭിക്കാത്തതെന്നായിരുന്നു സംവിധായകന്റെ വാക്കുകൾ. ഹിന്ദി സിനിമയിലെ വിവേചനങ്ങൾക്കെതിരെയുള്ള റഹ്മാന്റെ വെളിപ്പെടുത്തൽ വിവാദമായതിനു പിന്നാലെ അദ്ദേഹവുമായി സമൂഹമാധ്യമത്തിലൂടെ സംവദിക്കവെയാണ് ശേഖർ കപൂർ ഇക്കാര്യം തുറന്നു പറഞ്ഞത്. 

ADVERTISEMENT

‘റഹ്മാൻ, യഥാർഥത്തിൽ നിങ്ങളുടെ പ്രശ്നം എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ ഓസ്കർ പുരസ്കാരം നേടി.ബോളിവുഡിന്റെ അന്ത്യചുംബനമാണ് ഓസ്കർ. ബോളിവുഡിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലും അപ്പുറമാണ് നിങ്ങളുടെ കഴിവെന്ന് നിങ്ങളുടെ പുരസ്കാര നേട്ടത്തിലൂടെ തെളിയിക്കപ്പെട്ടു. അതിനാലാണ് താങ്കൾക്ക് അവസരങ്ങൾ ലഭിക്കാത്തത്’.– ശേഖർ കപൂർ പറഞ്ഞു. 

ADVERTISEMENT

ശേഖർ കപൂറിന്റെ പ്രസ്താവനയെ അനുകൂലിച്ച് നിരവധി പേരാണു രംഗത്തു വന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ശരിവയ്ക്കും വിധത്തിൽ റസൂൽ പൂക്കുട്ടിയും കഴിഞ്ഞ ദിവസം ബോളിവുഡിലെ ഗൂഢനീക്കങ്ങളെക്കുറിച്ചു പ്രതികരിച്ചിരുന്നു. ഓസ്കർ പുരസ്കാരം നേടിയതിനു പിന്നാലെ ബോളിവുഡിൽ നിന്നും കോൾ വരാതെയായി എന്നും ‘താങ്കളെ ഞങ്ങൾക്കു വേണ്ട’ എന്നു പലരും മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു റസൂൽ പൂക്കുട്ടിയുടെ തുറന്നു പറച്ചിൽ.

ADVERTISEMENT

നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ തനിയ്ക്കെതിരെ പ്രവർത്തിക്കുന്ന ഗൂഢസംഘം തെറ്റായ പ്രചാരണങ്ങൾ പടച്ചു വിടുകയാണെന്നുമുള്ള എ.ആർ.റഹ്മാന്റെ വെളിപ്പെടുത്തലിനു പിന്നാലെ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ച് തമിഴ് സിനിമാ രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തു വന്നു. എന്നാൽ പണവും പ്രശസ്തിയും തിരികെ വരുമെന്നും പാഴായിപ്പോകുന്ന സമയം അങ്ങനെയല്ലെന്നും പറഞ്ഞ് വിവാദ ചർച്ചകൾ എ.ആർ.റഹ്മാൻ അവസാനിപ്പിച്ചിരുന്നു. 

English Summary: Director Shekhar Kapur said to A R Rahman, an Oscar is the kiss of death in Bollywood