തെന്നിന്ത്യയിൽ തരംഗം സൃഷ്ടിച്ച 'ബഹാ കിലിക്കി... റഹാ കിലിക്കി' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ തെലുങ്കു ഗായിക സ്മിതക്കും ഭർത്താവിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഗായിക തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്നലെ ചെറിയ തോതിൽ ശരീരവേദന തോന്നിയിരുന്നുവെന്നും മറ്റു ലക്ഷണങ്ങളൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യയിൽ തരംഗം സൃഷ്ടിച്ച 'ബഹാ കിലിക്കി... റഹാ കിലിക്കി' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ തെലുങ്കു ഗായിക സ്മിതക്കും ഭർത്താവിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഗായിക തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്നലെ ചെറിയ തോതിൽ ശരീരവേദന തോന്നിയിരുന്നുവെന്നും മറ്റു ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും മുൻകരുതലിനായി കോവിഡ‍് ടെസ്റ്റ് നടത്തിയപ്പോഴാണ് ഫലം പോസിറ്റീവ് ആയതെന്നും ഗായിക കുറിച്ചു. 

ADVERTISEMENT

‘ഇന്നലെ എനിക്കു വളരെ മോശം ദിവസമായിരുന്നു. രാവിലെ മുതൽ ചെറിയ ശരീരവേദന അനുഭവപ്പെട്ടു. കഠിനമായുള്ള വ്യായാമത്തിന്റെ ഫലമായാണ് വേദന തോന്നിയതെന്നായിരുന്നു വിചാരിച്ചത്. എങ്കിലും ഞാനും ഭർത്താവ് ശശാങ്കും കോവി‍ഡ് ടെസ്റ്റ് നടത്തി. എന്നാൽ അപ്രതീക്ഷിതമായി ഫലം പോസിറ്റീവ് ആയി. ഞങ്ങൾക്കു രണ്ടുപേർക്കും യാതൊരു വിധ ലക്ഷണങ്ങളും ഇല്ലായിരുന്നു. ഞങ്ങൾ സുരക്ഷിതരായി വീട്ടിൽ തന്നെ കഴിയുകയായിരുന്നു‌, പക്ഷേ കോവിഡ് വീട്ടിലേയ്ക്കു വന്നു. രോഗം ഭേദമായിക്കഴിഞ്ഞ് പ്ലാസ്മ ദാനം ചെയ്യാൻ കാത്തിരിക്കുകയാണിപ്പോൾ’.– സ്മിത കുറിച്ചു. 

ADVERTISEMENT

‘ബഹാ കിലിക്കി’ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെയാണ് ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് സ്മിതയുടെ പ്രശസ്തി വളർന്നത്. ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ അണിയറപ്രവർത്തകർക്ക് ആദരം അർപ്പിച്ചാണ് 'കിലിക്കി' ഭാഷയിൽ സ്മിത ‘ബഹാ കിലിക്കി’ ഗാനം ഒരുക്കിയത്. സിനിമയ്ക്കു വേണ്ടി 'കിലിക്കി' ഭാഷ പരുവപ്പെടുത്തിയ മദൻ കാർക്കി തന്നെ ഗാനത്തിന് വരികളൊരുക്കുകയായിരുന്നു. ദിവസങ്ങൾക്കകം ഗാനം സൂപ്പർഹിറ്റായി. 

ADVERTISEMENT

‘ഹേയ് റബ്ബാ' എന്ന സംഗീത ആല്‍ബത്തിലൂടെയാണ് തെലുങ്ക് സംഗീത ലോകത്തേക്ക് സ്മിത എത്തുന്നത്. ഹിന്ദി, തമിഴ് എന്നിവയുൾപ്പടെ ആറു ഭാഷകളിൽ പാടിയിട്ടുണ്ട്. 'എവരൈനാ ചൂസുന്താരാ', 'മാഹി വേ' തുടങ്ങിയവയാണ് മറ്റു പ്രധാന ഗാനങ്ങള്‍. സ്മിതയുടേയും ശശാങ്കിന്‍റെയും മകള്‍ ബേബി ശിവി ഗായികയും സിനിമയിൽ ബാലതാരവുമാണ്. എന്നാൽ മകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് താരം വ്യക്തമാക്കിയിട്ടില്ല. 

English Summary: Popular singer Smita and her husband Shashank tests positive for covid 19