ബോളിവുഡിലെ വിവേചനങ്ങളെയും സ്വജനപക്ഷപാതത്തെയും കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടയിൽ പുതിയ വിമര്‍ശനവും വെളിപ്പെടുത്തലുമായി ഗായിക സോന മോഹപത്ര. ബോളിവുഡ് ഭരിക്കുന്ന ചില സിനിമാകുടുംബങ്ങൾക്കു മുൻപിൽ മുട്ടു മടക്കി താഴ്മയോടെ നിന്നാൽ മാത്രമേ കഴിവുള്ള പല കലാകാരന്മാർക്കും അവസരങ്ങളും അംഗീകാരങ്ങളും പ്രതിഫലവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ വിവേചനങ്ങളെയും സ്വജനപക്ഷപാതത്തെയും കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടയിൽ പുതിയ വിമര്‍ശനവും വെളിപ്പെടുത്തലുമായി ഗായിക സോന മോഹപത്ര. ബോളിവുഡ് ഭരിക്കുന്ന ചില സിനിമാകുടുംബങ്ങൾക്കു മുൻപിൽ മുട്ടു മടക്കി താഴ്മയോടെ നിന്നാൽ മാത്രമേ കഴിവുള്ള പല കലാകാരന്മാർക്കും അവസരങ്ങളും അംഗീകാരങ്ങളും പ്രതിഫലവും ലഭിക്കുകയുള്ളു എന്ന് ഗായിക തുറന്നടിച്ചു. ഭർത്താവും സംഗീതസംവിധായകനുമായ രാം സമ്പത്തിന് കരിയറിൽ നേരിടേണ്ടി വന്ന സംഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ടായിരുന്നു സോനയുടെ പ്രതികരണം. 

ADVERTISEMENT

2013ൽ പുറത്തിറങ്ങിയ ഫുക്രി എന്ന ബോളിവുഡ് സിനിമയിൽ സംഗീതം ചെയ്തത് രാം സമ്പത്തായിരുന്നു. ആ ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ അതിന് സംഗീതം ഒരുക്കാൻ മറ്റൊരാളെയാണ് സിനിമയുടെ അണിയറപ്രവർത്തകർ തിരഞ്ഞെടുത്തത്. കൂടാതെ, ഫുക്രിയിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും ആ വർഷം ഒരൊറ്റ അവാർഡിനു പോലും രാമിനെ പരിഗണിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സോനയുടെ പ്രതികരണം. 

ADVERTISEMENT

സോന മോഹപത്രയുടെ വാക്കുകൾ ഇങ്ങനെ: ‘കഴിവുള്ളവരും കഠിനാധ്വാനം ചെയ്യുന്നവരും ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിവുള്ളവരുമായ കലാകാരന്മാർ സിനിമാ രംഗത്ത് അന്യായമായി തഴയപ്പെടുകയാണ്. ചില സിനിമാ കുടുംബങ്ങൾക്കു മുൻപിൽ താഴ്മയോടെ നിന്നെങ്കിൽ മാത്രമേ അവർക്ക് അവസരങ്ങൾ ലഭിക്കൂ. എങ്കിലും പ്രതിഫലമോ ഉയർച്ചയോ ഉണ്ടാകില്ല. ബോളിവുഡിലെ സിനിമാ കുടുംബങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി അവർക്കു പലപ്പോഴും പലതും അനുസരിക്കേണ്ടി വരും.’

ADVERTISEMENT

‘യജമാനന്മാർക്കു വേണ്ടി അടിമകളായവർക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. യജമാനന്മാർ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അവർ നിങ്ങൾക്കായി എറിഞ്ഞു തരുന്നു. അത് കിട്ടുന്നതിനാൽ നിങ്ങൾ നന്ദിയുള്ളവരായിരിക്കുന്നു. ആഘോഷിക്കപ്പെടാനും പുരസ്കാരം നേടാനും പ്രതിഫലം ലഭിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അത്തരമൊരു മോഹം നിങ്ങൾക്കുണ്ടെങ്കിലും അത് നടക്കില്ല. കാരണം, അവർ അതിനു സമ്മതിക്കില്ല,’ സോന മോഹപത്ര സമൂഹമാധ്യമത്തിൽ കുറിച്ചു. 

സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്കു ശേഷമാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് തുറന്നു പറച്ചിലുകളുമായി പലരും രംഗത്തു വന്നത്. അതെല്ലാം സമൂഹമാധ്യമലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തു. എന്നാൽ ബോളിവുഡിൽ നിന്നു തന്നെ ഇത്തരം പ്രസ്താവനകളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളാണ് ഉയർന്നത്. ‌അഭിനയ രംഗത്ത് അത്തരം വിവേചനങ്ങൾ ഉണ്ടെങ്കിലും സംഗീതമേഖലയിൽ അതില്ല എന്ന് പല സംഗീതജ്ഞരും തുറന്നു പറഞ്ഞിരുന്നു. 

English Summary: Singer Sona Mohapatra criticizing the nepotism in bollywood