മലയാളി ഒരിക്കലും മറക്കാത്ത ബാബുരാജ് ഈണം ‘പ്രാണസഖി’ നാദസ്വരത്തിൽ വായിച്ച് യുവകലാകാരൻ. കണ്ണൂർ സ്വദേശി ശ്രീരേഷ് ഇരുവേരി ആണ് പാട്ടിന്റെ വ്യത്യസ്തമായ അവതരണത്തിലൂടെ സമൂഹമാധ്യമലോക ശ്രദ്ധ നേടിയത്. ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ആണ് ശ്രീരേഷിന്റെ അസാധാരണമായ അവതരണത്തിന്റെ വിഡിയോ പങ്കുവച്ചത്. ‘കണ്ണൂർ സ്വദേശി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി ഒരിക്കലും മറക്കാത്ത ബാബുരാജ് ഈണം ‘പ്രാണസഖി’ നാദസ്വരത്തിൽ വായിച്ച് യുവകലാകാരൻ. കണ്ണൂർ സ്വദേശി ശ്രീരേഷ് ഇരുവേരി ആണ് പാട്ടിന്റെ വ്യത്യസ്തമായ അവതരണത്തിലൂടെ സമൂഹമാധ്യമലോക ശ്രദ്ധ നേടിയത്. ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ആണ് ശ്രീരേഷിന്റെ അസാധാരണമായ അവതരണത്തിന്റെ വിഡിയോ പങ്കുവച്ചത്. 

ADVERTISEMENT

‘കണ്ണൂർ സ്വദേശി ശ്രീരേഷ് ഇരുവേരി ആണ് ഈ അനുഗ്രഹീതനായ യുവ കലാകാരൻ. സിന്ധുഭൈരവി രാഗത്തിൽ എത്ര അനായാസമായാണ് അദ്ദേഹം സഞ്ചരിക്കുന്നത്. മുത്ത് പോലത്തെ സംഗതികൾ. ബാബുക്കയുടെ പ്രാണസഖി ഇനിയും ഒരുപാട് നൂറ്റാണ്ടുകൾ പല ഭാവത്തിൽ നമ്മളെ നൊമ്പരപ്പെടുത്തിക്കൊണ്ടേ ഇരിക്കും. അസാധ്യം ആയി അനിയാ. ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ സാധിക്കട്ടെ’.– പാട്ട് പങ്കുവച്ച് ഹരീഷ് ശിവരാമൃഷ്ണൻ കുറിച്ചു.

ADVERTISEMENT

ശ്രീരേഷിന്റെ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. അസാധാരണമായ വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമലോകം. ഗായകൻ മിഥുൻ ജയരാജ് ഉൾപ്പെടെ നിരവധി പേർ ശ്രീരേഷിനെ പ്രശംസിച്ചു. അവതരണം ഹൃദയത്തിലേക്ക് തുളച്ചു കയറുകയാണെന്നാണ് ആസ്വാദകപക്ഷം. വിഡിയോ പങ്കുവച്ച് യുവകലാകാരനെ പ്രോത്സാഹിപ്പിച്ചതിന് ഹരീഷ് ശിവരാമകൃഷ്ണനെ നിരവധി പേർ പ്രശംസിച്ചു. 

ADVERTISEMENT

1967–ൽ പുറത്തിറങ്ങിയ ‘പരീക്ഷ’ എന്ന ചിത്രത്തിലെ ഗാനമാണിത്. യേശുദാസ് ആലപിച്ച ഗാനത്തിന് വരികളൊരുക്കിയത് ഭാസ്കരൻ മാസ്റ്റർ ആണ്. മലയാള ചലച്ചിത്ര സംഗീതരംഗത്തിന് ഒരിക്കലും മാറ്റി നിർത്താനാകാത്ത ഗാനമാണിത്. പതിറ്റാണ്ടുകൾപ്പുറവും പുതുമയോടെ നിൽക്കുന്ന പാട്ടിന് ഇന്നും ആസ്വാദകരും ആരാധകരും ഏറെയാണ്.