ഒരച്ഛൻ മകളുടെ ഒന്നാം പിറന്നാളിന് വേണ്ടി എഴുതിയ മനം കവരുന്ന ഒരു പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മകൾ മേഘലീനയുടെ ഒന്നാം പിറന്നാളിന് ലിറിസിസ്റ്റ് ആയ അച്ഛൻ മഹേഷ് ഗോപാൽ ആണ് ഈ ജന്മദിന സമ്മാനമൊരുക്കിയത്. അതിരൻ സിനിമയുടെ സംഗീത സംവിധായകനായ ജയഹരിയാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജയഹരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരച്ഛൻ മകളുടെ ഒന്നാം പിറന്നാളിന് വേണ്ടി എഴുതിയ മനം കവരുന്ന ഒരു പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മകൾ മേഘലീനയുടെ ഒന്നാം പിറന്നാളിന് ലിറിസിസ്റ്റ് ആയ അച്ഛൻ മഹേഷ് ഗോപാൽ ആണ് ഈ ജന്മദിന സമ്മാനമൊരുക്കിയത്. അതിരൻ സിനിമയുടെ സംഗീത സംവിധായകനായ ജയഹരിയാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജയഹരിയുടെ സുഹൃത്തുകൂടിയായ മഹേഷ് ഗോപാൽ സ്വന്തം മകളുടെ ഒന്നാം പിറന്നാളിന് ഒരു താരാട്ട് പാട്ട് ചെയ്യണം എന്ന ആവശ്യവുമായി ജയഹരിയെ സമീപിക്കുകയായിരുന്നു.  

ADVERTISEMENT

ഒരു അച്ഛന് മകളോടുള്ള സ്നേഹം മുഴുവൻ ആവാഹിച്ചപ്പോൾ "മേഘമായ് മഞ്ഞു തുള്ളിയായി" എന്ന മനോഹര ഗാനം പിറന്നു. ജയഹരിയുടെ പ്രിയപ്പെട്ട ലിറിസിസ്റ്റ് ആണ് മഹേഷ് ഗോപാൽ. ഹരിയുടെ സംഗീതത്തിന് വേണ്ടി ഗാനം രചിക്കാൻ തനിക്കും വല്ലാത്തൊരിഷ്ടമാണെന്നു മഹേഷും പറയുന്നു. മഹേഷ് കുഞ്ഞിനെ കൊഞ്ചിച്ചു വിളിക്കുന്ന പേരുകളാണ് ഈ ഗാനത്തിൽ മുഴുവൻ ഉപയോഗിച്ചിരിക്കുന്നത് മലയാളികൾ ഏറ്റെടുത്ത ജയഹരിയുടെ അതിരനിലെ താരാട്ടുപാട്ടിനോട് ഒട്ടും സാമ്യം തോന്നാതെ ചെയ്യണം എന്നൊരു വെല്ലുവിളി കൂടി ഇത് ചെയ്യുമ്പോൾ ഉണ്ടായിരുന്നു എന്ന് മഹേഷ് പറയുന്നു.    

ADVERTISEMENT

തങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സ്വീകരണമാണ് ഈ പാട്ടിന് കിട്ടിക്കൊണ്ടിരിക്കുന്നത് എന്ന് മഹേഷ് പറയുന്നു. പാട്ട് കേൾക്കുന്നവരെല്ലാം അത് ഹൃദയത്തോട് ചേർത്തുവയ്ക്കുകയാണ്. മകളുടെ കുഞ്ഞുകുഞ്ഞു കളിയും ചിരിയും നിറഞ്ഞ നിമിഷങ്ങൾ കോർത്തിണക്കിയാണ് ഇതിന് വിഡിയോ ചെയ്തിരിക്കുന്നത്. സംഗീത സംവിധായകൻ ജയഹരി തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിഡിയോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അഖിൽ എസ് കിരൺ.  കളുടെ ഒന്നാം പിറന്നാളിന് എന്നെന്നും ഓർത്തുവയ്ക്കാൻ അവിസ്മരണീയമായ ഒരു സമ്മാനം നൽകാൻ കഴിഞ്ഞ സന്തോഷത്തിലാണ് മഹേഷ് ഗോപാൽ.