മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ ശബ്ദത്തിൽ കവിത ചൊല്ലി പ്രവാസി. യുകെയിൽ മാഞ്ചസ്റ്ററിൽ താമസിക്കുന്ന അശോക് ഗോവിന്ദൻ എന്ന വ്യക്തിയാണ് അസാമാന്യമാം വിധം മോഹൻലാലിന്റെ ശബ്ദം അനുകരിച്ച് കവിത ചൊല്ലിയത്.

രശ്മി പ്രകാശ് എഴുതിയ ‘അസ്തമയം’ എന്ന കവിതയാണ് അശോക് അവതരിപ്പിച്ചത്. അപ്രതീക്ഷിതമായി ഈ കവിത കേട്ടപ്പോൾ വളരെ സന്തോഷം തോന്നിയെന്നും യഥാർഥത്തിൽ മോഹൻലാൽ ചൊല്ലുന്നതായി തോന്നി എന്നും രശ്മി പറഞ്ഞു.