റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇൻ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക സോന മോഹപത്ര. സർക്കാർ തങ്ങളുടെ അധികാരം ജനങ്ങളെ അഗാധമായി അസ്വസ്ഥമാക്കുന്ന രീതിയിലാണ് വിനിയോഗിക്കുന്നതെന്ന് ഗായിക തുറന്നടിച്ചു. ‘ആർക്കെങ്കിലും അർണബ് ഗോസ്വാമിയെയോ അദ്ദേഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിപ്പബ്ലിക് ടിവി എഡിറ്റര്‍  ഇൻ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക സോന മോഹപത്ര. സർക്കാർ തങ്ങളുടെ അധികാരം ജനങ്ങളെ അഗാധമായി അസ്വസ്ഥമാക്കുന്ന രീതിയിലാണ് വിനിയോഗിക്കുന്നതെന്ന് ഗായിക തുറന്നടിച്ചു. 

ADVERTISEMENT

‘ആർക്കെങ്കിലും അർണബ് ഗോസ്വാമിയെയോ അദ്ദേഹത്തിന്റെ റിപ്പോർട്ടിങ്ങോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അതിൽ എന്തെങ്കിലും പ്രശ്നങ്ങൾ തോന്നിയെങ്കിൽ അവർ അതിനു കോടതിയെ സമീപിക്കണം. പകരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും അവസാനം അറസ്റ്റ് ചെയ്യുന്നതും ശരിയായ നടപടിയല്ല’, സോന മോഹപത്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ADVERTISEMENT

കഴിഞ്ഞ ദിവസം ബോളിവുഡ് താരം കങ്കണ റനൗട്ടും അർണബിന്റെ അറസ്റ്റിനെതിരെ രംഗത്തു വന്നിരുന്നു. പപ്പുസേനയെന്നും സോണിയാസേനയെന്നും വിളിച്ചാക്ഷേപിച്ചായിരുന്നു കങ്കണയുടെ രോഷപ്രകടനം. നിരവധി പേരുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി, ഒരാളെ നിശബ്ദനാക്കുമ്പോള്‍ ഒരുപാട് ശബ്ദങ്ങള്‍ ഉയരുമെന്നു കങ്കണ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു. 

ADVERTISEMENT

റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ 2 വർഷം മുൻപു ജീവനൊടുക്കിയ കേസിലാണ് ചാനൽ ഉടമയും എഡിറ്റർ ഇൻ ചീഫുമായ അർണബ് ഗോസ്വാമിയെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ബുധനാഴ്ചയായിരുന്നു അറസ്റ്റ്. അർണബിന്റെ അറസ്റ്റിനെ അപലപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.