മാരി 2–വിലെ ‘റൗഡി ബേബി’യുടെ വിജയാഘോഷ പോസ്റ്ററിൽ സായ് പല്ലവിയുടെ ചിത്രം ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ആരാധകർ. യൂട്യൂബിലെ സർവകാല റെക്കോര്‍ഡുകളും ഭേദിച്ച് പാട്ട് നൂറ് കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയതിന്റെ റിപ്പോർട്ടുകൾ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് റൗഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരി 2–വിലെ ‘റൗഡി ബേബി’യുടെ വിജയാഘോഷ പോസ്റ്ററിൽ സായ് പല്ലവിയുടെ ചിത്രം ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ആരാധകർ. യൂട്യൂബിലെ സർവകാല റെക്കോര്‍ഡുകളും ഭേദിച്ച് പാട്ട് നൂറ് കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയതിന്റെ റിപ്പോർട്ടുകൾ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് റൗഡി ബേബിയുടെ നേട്ടം ഉയർത്തിക്കാണിച്ച് അണിയറപ്രവർത്തകർ സ്പെഷൽ പോസ്റ്റർ പുറത്തിറക്കിയത്. 

ADVERTISEMENT

എന്നാൽ പോസ്റ്ററിൽ ‘റൗഡി ബേബി 1 ബില്യൺ‌ വ്യൂസ്’ എന്നെഴുതിയതിനൊപ്പം ഗിറ്റാർ പിടിച്ചു നിൽക്കുന്ന ധനുഷിന്റെ ചിത്രം മാത്രമാണ്‌ ചേർത്തത്. പോസ്റ്ററിൽ സായ് പല്ലവി ഇല്ലാത്തത് ആരാധകരെ ചൊടിപ്പിച്ചു. സായ് പല്ലവി ഇല്ലെങ്കിൽ റൗഡി ബേബി പൂർണമാകില്ലെന്നും പാട്ട് ഇത്രയും വലിയ വിജയം നേടിയതിൽ ധനുഷിനെപ്പോലെ തന്നെ താരത്തിനും വലിയ പങ്കുണ്ടെന്നും ആരാധകർ തുറന്നടിച്ചു. സായ് പല്ലവി ഇല്ലെങ്കിൽ റൗഡി ബേബി ഇല്ല എന്നായിരുന്നു പ്രമുഖരുൾപ്പെടെയുള്ളവരുടെ പ്രതികരണം. 

ADVERTISEMENT

എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പോസ്റ്ററിൽ നിന്നും സായ് പല്ലവിയെ ഒഴിവാക്കിയതെന്നു വിശദീകരിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടു. പോസ്റ്ററിലെ താരത്തിന്റെ അസാന്നിധ്യം സംബന്ധിച്ച ചർച്ചകൾ ഇതിനോടകം  സമൂഹമാധ്യമങ്ങളിൽ സജീവമായിക്കഴിഞ്ഞു. 

ADVERTISEMENT

നൂറു കോടി കാഴ്ചക്കാരെ സ്വന്തമാക്കുന്ന നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യൻ ഗാനമാണ് റൗഡി ബേബി. 2019 ജനുവരി 1–ന് പുറത്തിറങ്ങിയ ഗാനം 40 ദിവസമാണ് യൂട്യൂബിൽ ട്രെന്‍ഡിങ്ങായി നിന്നത്. ധനുഷിന്റെയും സായ് പല്ലവിയുടെയും നൃത്തമായിരുന്നു പാട്ടിന്റെ ഹൈലൈറ്റ്. ഫാസ്റ്റ് നമ്പറിനു വേണ്ട നിറമുള്ള ചേരുവകളോടെയാണ് റൗഡി ബേബി ചിത്രീകരിച്ചത്. ‌ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചത്. ധനുഷ് തന്നെയാണ് രചനയും. യുവൻ ശങ്കർ രാജയാണ് സംഗീതം.