മലയാളികളുടെ പ്രിയ താരം പ്രിയ പി. വാര്യർ പാടി അഭിനയിച്ച തെലുങ്ക് മ്യൂസിക്ക് വിഡിയോ ശ്രദ്ധേയമാകുന്നു. ‘ലഡി ലഡി’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ഗ്ലാമറസ് വേഷത്തിലാണ് പ്രിയയുടെ അടിപൊളി ഡാൻസ്.

രോഹിത് നന്ദൻ എന്ന പുതുമുഖ നടനൊപ്പമാണ് പ്രിയയുടെ ഇൗ ഡാൻസ്. ശ്രീചരൺ സംഗീതം കൊടുത്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് രാഹുലും പ്രിയയും ചേർന്നാണ്. രഘു ഥാപാ ആണ് വരികൾ എഴുതിയിരിക്കുന്നത്. പ്രിയയുടെ പ്രകടനം തന്നെയാണ് വിഡിയോയുടെ പ്രധാന ആകർഷണം.