‌‌‌‌‌‌‌അനിയത്തിയ്ക്കൊപ്പം പാട്ടും ഡാൻസുമായി അടിച്ചുപൊളിച്ച് യുവതാരം അനു സിത്താര. അനിയത്തി അനു സോനാരയ്ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘ക്വീൻ’ എന്ന മലയാള ചിത്രത്തിലെ ‘പൊടിപാറണ തേരാണേ’ എന്ന ആഘോഷപ്പാട്ടിനൊപ്പമാണ് ഇരുവരുടെയും ഡാൻസ്. 

മിഡ്നൈറ്റ് ഫൺ എന്ന അടിക്കുറിപ്പോടെയാണ് അനു സിത്താര വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരിമാരുടെ വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ചേച്ചി–അനിയത്തി കോംബോ അതിഗംഭീരമെന്നാണ് ആസ്വാദകപക്ഷം. അനു സോനാര മികച്ച ഗായികയാണ്. 

ഇതിനു മുൻപും അനിയത്തിയ്ക്കൊപ്പമുള്ള നിരവധി ഡാൻസ് വിഡിയോകൾ അനു സിത്താര പങ്കുവച്ചിട്ടുണ്ട്. ഈയടുത്ത കാലത്ത് അനു സോനാരയുടെ പാട്ടിനൊപ്പം താരം ചുവടു വയ്ക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. മികച്ച നർത്തകി കൂടിയായ അനു സിത്താരയുടെ ഡാൻസ് വിഡിയോകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്,