സ്റ്റൈലായ് ചുവടു വച്ച് യുവതാരം റിമ കല്ലിങ്കൽ. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് പുതിയ ഡാൻസ് വിഡിയോ ആരാധകരുമായി പങ്കുവച്ചത്. മിനി ഫ്രോക്ക് അണിഞ്ഞ് തൊപ്പി ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് റിമ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

ചുരുങ്ങിയ സമയത്തിനകം തന്നെ ശ്രദ്ധേയമായ വിഡിയോ ആരാധകർ ഏറ്റെടുത്തു. റിമയുടെ സ്റ്റൈലിഷ് ലുക്കാണ് ആരാധകർക്കിടയിലെ ചർച്ച. നിരവധി പേരാണ് താരത്തിന്റെ ഡാൻസ് വിഡിയോയ്ക്കു പ്രതികരണങ്ങളുമായെത്തിയത്. സിനിമാതാരങ്ങളും റിമയുടെ സുഹൃത്തുക്കളുമായ ആൻ അഗസ്റ്റിൻ, ഗീതു മോഹൻദാസ്, ഗായിക അഭിരാമി സുരേഷ് തുടങ്ങിയവർ റിമയുടെ വിഡിയോയ്ക്കു താഴെ ലവ് ഇമോജികളിട്ടാണ് പ്രതികരിച്ചത്.