കോടിക്കണക്കിന് ആരാധകരുള്ള റാസ്പുടിൻ പാട്ടിനൊപ്പം വീണ്ടും ചുവടുവച്ച് വൈറലായി മെഡിക്കൽ വിദ്യാർഥികൾ. കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളജിലെ വിദ്യാർഥികളാണ് ചടുലമായ ചുവടുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചത്. മെഡിക്കൽ കോളജ് വരാന്തയിലും ഇടനാഴിയിലും ജനലരികിലുമൊക്കെ നിന്നാണ് ഇവരുടെ പ്രകടനം. സ്ക്രബ് ധരിച്ചെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടിക്കണക്കിന് ആരാധകരുള്ള റാസ്പുടിൻ പാട്ടിനൊപ്പം വീണ്ടും ചുവടുവച്ച് വൈറലായി മെഡിക്കൽ വിദ്യാർഥികൾ. കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളജിലെ വിദ്യാർഥികളാണ് ചടുലമായ ചുവടുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചത്. മെഡിക്കൽ കോളജ് വരാന്തയിലും ഇടനാഴിയിലും ജനലരികിലുമൊക്കെ നിന്നാണ് ഇവരുടെ പ്രകടനം. സ്ക്രബ് ധരിച്ചെത്തിയ സംഘം അസാമാന്യ മെയ്‌വഴക്കത്തോടെയാണ് ചുവടു വച്ചത്. കൃത്യമായ പ്ലാനിങ്ങിനും പരിശീലനത്തിനും ശേഷം വിഡിയോയിൽ പ്രത്യക്ഷപ്പെട്ട എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് പ്രേക്ഷകപക്ഷം. മുപ്പതു സെക്കൻഡുകൾ ആണ് വിഡിയോയുടെ ദൈർഘ്യം.

ADVERTISEMENT

തിരുവനന്തപുരം ഡെന്റൽ കോളജിലെയും പുഷ്പഗിരി ഡെന്റൽ കോളജിലെയും വിദ്യാർഥികളും റാസ്പുടിൻ പാട്ടിനൊപ്പം ചുവടുവച്ചു വിഡിയോ പുറത്തിറക്കിക്കഴിഞ്ഞു. ചടുലതയ്ക്കൊപ്പം ക്ലാസിക്കൽ ഡാൻസ് ചുവടുകൾ കൂടി ചേർത്ത് വ്യത്യസ്തമായാണ് പുഷ്പഗിരി കോളജിലെ പെൺകുട്ടികളുടെ പ്രകടനം. ഇരുകൂട്ടരും കോളജിന്റെ പരിസരപ്രദേശങ്ങള്‍ തന്നെയാണ് ചുവടുവയ്ക്കാൻ തിരഞ്ഞെടുത്ത സ്ഥലം. 

ADVERTISEMENT

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത് ചെറിയ തോതിൽ അല്ല. പ്രശംസയ്ക്കൊപ്പം ഇരുവർക്കും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. മതത്തിന്റെ നിറം കലർത്തി ഇവരെ ചിലർ അവഹേളിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ നവീനും ജാനകിയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതേ കോളജിലെ വിദ്യാർഥികളും മറ്റു സ്ഥാപനങ്ങളിലെ വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. പാട്ടിനൊപ്പമുള്ള ചില വ്യത്യസ്ത പ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. ഇപ്പോൾ പുറത്തുവന്ന ഈ വിഡിയോകളും ഇതിനോടകം തരംഗമായിക്കഴിഞ്ഞു.