ഡാൻസ് വിഡിയോയുമായെത്തി കയ്യടി നേടി നടൻ കൃഷ്ണകുമാറിന്റെ മക്കളായ ഇഷാനി കൃഷ്ണയും ദിയ കൃഷ്ണയും. ‘ഏയ് റികോ റികോ’ എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് ഇരുവരുടെയും ഡാൻസ്. ദിയയും ഇഷാനിയും ചേർന്ന് അവതരിപ്പിച്ച ചുവടുകൾ ചുരുങ്ങിയ സമയത്തിനകം പ്രേക്ഷകർക്കിടയില്‍ ചർച്ചയായി. സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. 

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയും പാട്ടും ഡാൻസുമായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. നാലു പേരും ഒരുമിച്ചുള്ള പെർഫോമൻസ് വിഡിയോകൾ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ പുറത്തു വന്ന ഇഷാനി–ദിയ കോംബോയും ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. 

തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. ഇപ്പോൾ ഇഷാനി പങ്കുവച്ച ഡാൻസ് വിഡിയോയ്ക്കു താഴെ കൃഷ്ണകുമാറിനെക്കുറിച്ചുള്ള പരിഹാസങ്ങൾക്കു ദിയ മറുപടി പറയുന്നുമുണ്ട്. ഇതിനു മുൻപും ദിയ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു.