ഗായിക കെ.എസ്.ചിത്രയ്ക്കു ദേശീയ പുരസ്കാരം ലഭിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ‘ഒവ്വൊരു പൂക്കളുമെ’ എന്നു തുടങ്ങുന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയനായ ഗായകൻ കോമകൻ (48) കോവിഡ് ബാധിച്ചു മരിച്ചു. അയനാവരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാഴ്ച വൈകല്യമുണ്ടായിരുന്ന കോമകൻ ചെന്നൈയിലെ ഡിഫറന്റലി ഏബിൾഡ് വെൽഫെയർ കമ്മിഷണറേറ്റിൽ അംഗമായിരുന്നു. 

കോമകൻ രാഗപ്രിയ എന്ന പേരിൽ സ്വന്തമായി മ്യൂസിക് ട്രൂപ്പ് നടത്തിയിരുന്നു. കലാരംഗത്തെ മികവിനു തമിഴ്നാട് സർക്കാർ 2019ൽ കലൈമാമണി പുരസ്കാരം നൽകി ആദരിച്ചു.