പ്രാചി തെഹ്‌ലാന്‍ നായികയായെത്തുന്ന ‘തൃശങ്കു’ എന്ന തെലുങ്ക് ചിത്രത്തിലെ പുതിയ പാട്ട് പുറത്തിറങ്ങി. ‘യേത് രംഗുല’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. രാഹുൽ സിപ്ലിഗുഞ്ച് ആണ് പാട്ടിന്റെ പിന്നണിയിൽ സ്വരമായത്. ഭാഷ്യ ശ്രീയുടെ വരികൾക്ക് സുനിൽ കശ്യപ് സംഗീതം പകർന്നിരിക്കുന്നു. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേര്‍ പിന്നണിപ്രവർത്തകർക്ക് ആശംസകളുമായി രംഗത്തെത്തി. വിഡിയോ ഗാനത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രേക്ഷകർ കുറിച്ചു. 

ശ്രീകൃഷ്ണ ഗൊർലെ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ത്രിശങ്ക്’. ജി.എൽ ബാബു ആണ് ഛായാഗ്രാഹകൻ. ശിവ സർവാണി എഡിറ്റിങ് നിർവഹിക്കുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT