പിന്നണി ഗായകൻ ഹരിചരൺ ആലപിച്ച തമിഴ് സംഗീത ആൽബം ‘ദൂരിക’ ആസ്വാദകരെ നേടുന്നു. പ്രണയവും വിരഹവും കലർന്ന വരികളാണ് ഗാനത്തിന്റേത്. തമിഴകത്തെ പ്രശസ്ത ഗാനരചയിതാവ് നിരഞ്ജൻ ഭാരതിയുടെ വരികള്‍ക്ക് അയാസ് ഇസ്മയിലാണ് സംഗീതം നല്‍കിയിരിക്കുന്നത്. അഫിനാണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. 

ഐ തിങ്ക് സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്ന ആൽബത്തിനു വേണ്ടി ഹിമല്‍ മോഹന്‍ ക്യാമറ കൈകാര്യം ചെയ്തു. ഹരി ദേവകി ആണ് എഡിറ്റിങ് നിർഹിച്ചത്. ശ്വേതാ വിനോദ്, ഷബീബ് ഷഹീര്‍ എന്നിവരാണ് ആൽബത്തിലെ അഭിനേതാക്കൾ. ചുരുങ്ങിയ സമയത്തിനകം തന്നെ ശ്രദ്ധേയമായ ‘ദൂരിക’ നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു.