തമിഴ് സൂപ്പർ താരം സൂര്യയുടെ പിറന്നാളിന് മലയാളി ആരാധകർ ഒരുക്കിയ വ്യത്യസ്തമായ വിഡിയോ വൈറലാകുന്നു. തിരുവനന്തപുരം ചെങ്കൽച്ചൂള കോളനി എന്നറിയപ്പെടുന്ന രാജാജി നഗറിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് വിഡിയോയ്ക്കു പിന്നിൽ. സൂര്യ നായകനായ ‘അയൻ’ എന്ന സിനിമയിലെ ഗാനം അതേ രീതിയിൽ പുനഃരാവിഷ്കരിച്ചിരിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് സൂപ്പർ താരം സൂര്യയുടെ പിറന്നാളിന് മലയാളി ആരാധകർ ഒരുക്കിയ വ്യത്യസ്തമായ വിഡിയോ വൈറലാകുന്നു. തിരുവനന്തപുരം ചെങ്കൽച്ചൂള കോളനി എന്നറിയപ്പെടുന്ന രാജാജി നഗറിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് വിഡിയോയ്ക്കു പിന്നിൽ. സൂര്യ നായകനായ ‘അയൻ’ എന്ന സിനിമയിലെ ഗാനം അതേ രീതിയിൽ പുനഃരാവിഷ്കരിച്ചിരിക്കുകയാണ് വിഡിയോയിൽ. 

ADVERTISEMENT

ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോയെ തേടി സൂര്യയുടെ തന്നെ പ്രശംസയെത്തി. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തുകൊണ്ട് ഒരുപാട് ഇഷ്ടമായി എന്നും ഗംഭീരം എന്നുമാണ് സൂര്യ കുറിച്ചത്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും താരം ഓർമിപ്പിച്ചു. സൂര്യയുടെ ഒറ്റവരി ട്വീറ്റ് ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായി. 

ADVERTISEMENT

ചെങ്കൽച്ചൂളയിലെ കലാകാരന്മാരെ തേടി വിവിധയിടങ്ങളിൽ നിന്നായി പ്രശംസാപ്രവാഹമാണിപ്പോൾ. ശശി തരൂർ എംപി ഉൾപ്പെടെയുള്ള പ്രമുഖർ വിഡിയോ പങ്കുവച്ചുകൊണ്ട് ഈ യുവാക്കളെ അഭിനന്ദിച്ചിരുന്നു. കേവലമൊരു മൊബൈൽ ഫോണിന്റെ സഹായത്തോടെയാണ് ചെങ്കൽച്ചൂളയിലെ കലാകാരന്മാർ ഇത്തരത്തിലൊരു വിഡിയോ ഒരുക്കിയത്. പ്രകടനം മാത്രമല്ല, ചിത്രീകരണവും എഡിറ്റിങ്ങും ഉൾപ്പെടെ വിഡിയോ പൂർണമായും ഗംഭീരമാക്കാൻ ഇവർക്കു സാധിച്ചു എന്നാണ് പൊതുവിലയിരുത്തൽ. ഇതിനു മുൻപും ഇവർ ചെയ്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.