തമിഴ് റാപ്പര്‍ അറിവിന്റെ പേര് അദ്ദേഹത്തിന്റെ പാട്ടുകളുടെ റീമിക്‌സുകളില്‍ നിന്നും പാട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതില്‍ പ്രതിഷേധം. സംവിധായകന്‍ പാ രഞ്ജിത്ത് അടക്കമുള്ളവര്‍ മ്യൂസിക് മാഗസിനായ റോളിങ് സ്റ്റോണ്‍ ഇന്ത്യ, എ.ആര്‍ റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്‌ഫോം മാജാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് റാപ്പര്‍ അറിവിന്റെ പേര് അദ്ദേഹത്തിന്റെ പാട്ടുകളുടെ റീമിക്‌സുകളില്‍ നിന്നും പാട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതില്‍ പ്രതിഷേധം. സംവിധായകന്‍ പാ രഞ്ജിത്ത് അടക്കമുള്ളവര്‍ മ്യൂസിക് മാഗസിനായ റോളിങ് സ്റ്റോണ്‍ ഇന്ത്യ, എ.ആര്‍ റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്‌ഫോം മാജാ എന്നിവയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ADVERTISEMENT

'നീയേ ഒലി' രചിച്ചതും 'എന്‍ജോയ് എന്‍ജാമി'യുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും അറിവാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരം ഒഴിവാക്കലുകളെയാണ് അദ്ദേഹത്തിന്റെ വരികള്‍ പ്രതിനിധാനം ചെയ്യുന്നതെന്നും പാ രഞ്ജിത്ത് പറയുന്നു. 

ADVERTISEMENT

‘നീയേ ഒലി രചിച്ചതും എന്‍ജോയ് എന്‍ജാമിയുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും തെരുക്കുറല്‍ അറിവാണ്. എന്നാല്‍ അദ്ദേഹം ഒരിക്കല്‍കൂടി അപ്രത്യക്ഷനാക്കപ്പെട്ടിരിക്കുന്നു. പൊതു ഇടങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നതിനെ ചോദ്യം ചെയ്യുകയാണ് ഈ രണ്ട് പാട്ടുകളിലൂടെയും അറിവ് ചെയ്യുന്നതെന്ന് റോളിങ് സ്റ്റോണ്‍ ഇന്ത്യയ്ക്കും മാജയ്ക്കും മനസിലാക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോ?’- പാ രഞ്ജിത്ത് കുറിച്ചു.

ADVERTISEMENT

റോളിങ് സ്‌റ്റോണ്‍ ഇന്ത്യയുടെ കവര്‍ ചിത്രത്തില്‍ ഗായിക ധീയും ശ്രീലങ്കന്‍ കനേഡിയന്‍ ഗായകന്‍ വിന്‍സന്റ് ഡീ പോളുമാണുള്ളത്. അതിലും അറിവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. തുടര്‍ന്നാണ് വിമര്‍ശനങ്ങള്‍ രൂക്ഷമാകുന്നത്.

പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'സാര്‍പ്പട്ട പരമ്പരൈ'ക്ക് വേണ്ടിയാണ് അറിവ് 'നീയേ ഒലി' എഴുതിയത്. പിന്നീട് മ്യൂസിക് പ്ലാറ്റ്ഫോം മാജ ആ ഗാനം ആല്‍ബമായി ഇറക്കുകയായിരുന്നു. എന്നാല്‍ വിഡിയോ ഡിസ്‌ക്രിപ്ഷനിലോ വിഡിയോയിലോ അറിവിന്റെ പേര് ഉള്‍പ്പെടുത്തിയില്ല. തുടർന്ന് വിമര്‍ശനം ശക്തമായതോടെ അറിവിന്റെ പേര് ചേര്‍ക്കുകയായിരുന്നു.