സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചവർക്കു മറുപടി നൽകി ഗായിക അമൃത സുരേഷ്. ഓണത്തോടനുബന്ധിച്ചു മകൾ അവന്തികയ്ക്കൊപ്പം അമൃത പങ്കുവച്ച ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ട അനാവശ്യ കമന്റിനോടാണ് ഗായികയുടെ പ്രതികരണം. അമൃതയുടെ മുൻഭർത്താവും നടനുമായ ബാല അടുത്തിടെയാണ് രണ്ടാമത് വിവാഹിതനായത്. ഇക്കാര്യം പരോക്ഷമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചവർക്കു മറുപടി നൽകി ഗായിക അമൃത സുരേഷ്. ഓണത്തോടനുബന്ധിച്ചു മകൾ അവന്തികയ്ക്കൊപ്പം അമൃത പങ്കുവച്ച ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ട അനാവശ്യ കമന്റിനോടാണ് ഗായികയുടെ പ്രതികരണം. അമൃതയുടെ മുൻഭർത്താവും നടനുമായ ബാല അടുത്തിടെയാണ് രണ്ടാമത് വിവാഹിതനായത്. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് 'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി' എന്നായിരുന്നു  ബാബു കെ എം എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്നും വന്ന കമന്റ്‌.

ADVERTISEMENT

കമെന്റിനു വ്യക്തവും ശക്തവുമായ ഭാഷയിലാണ് അമൃത മറുപടി നൽകിയത്. 'ഞാൻ കാത്തു സൂക്ഷിച്ച മാമ്പഴം ആണ് എന്റെ മകൾ സഹോദരാ' എന്നാണ് അമൃത കുറിച്ചത്. ഗായികയുടെ പ്രതികരണം ചുരുങ്ങിയ സമയത്തിനകം ചർച്ചയായി. നിരവധി പേരാണ് അമൃത സുരേഷിന് പിന്തുണയുമായി രംഗത്തെത്തിയത്. അനാവശ്യ കമന്റുകളോട് പ്രതികരിച്ചു സമയം കളയേണ്ട എന്നും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോവുക എന്നും പറഞ്ഞത് ആരാധകർ പിന്തുണയറിയിച്ചു.

ADVERTISEMENT

'പാപ്പു : "അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം ?

"പപ്പൂന്റെ ഉമ്മ

ADVERTISEMENT

പാപ്പു : "അപ്പൊ എന്നെ മാത്രം മതിയോ...?"

"പാപ്പൂനെ മാത്രം മതി..."

പാപ്പു : "എന്റെ ചക്കര അമ്മക്ക്, എന്റെ ചക്കര ഉമ്മ“

എനിക്ക് ജീവിതത്തിൽ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. അവൾ എന്നെ പരിപൂർണയാക്കുന്നു. ഇതു മതി, ഇതു മാത്രം മതി.. എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം..' എന്നു കുറിച്ചു കൊണ്ടാണ് അമൃത സുരേഷ് മകൾക്കൊപ്പമുള്ള ഓണചിത്രങ്ങൾ പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് ചിലർ വിമർശനം ഉന്നയിച്ചത്. ഗായിക രേണുക അരുൺ അമൃതയെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ നിരവധി ചിത്രങ്ങൾ അമൃത പങ്കുവച്ചിരുന്നു.