ബോളിവുഡ് ഗായിക നേഹ കക്കറും ഭർത്താവ് രോഹൻപ്രീത് സിങ്ങും ആദ്യ കൺമണിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം. തനിക്കും രോഹനും ഉടൻ ഒരു കുഞ്ഞു വേണ്ടെന്നും തങ്ങൾ അതിനെക്കുറിച്ചു ചിന്തിക്കുന്നു പോലുമില്ലെന്നും നേഹ പൊതുവേദിയിൽ വെളിപ്പെടുത്തി. സഹോദരൻ ടോണി കക്കറിനും ഗായകൻ യോ യോ ഹണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് ഗായിക നേഹ കക്കറും ഭർത്താവ് രോഹൻപ്രീത് സിങ്ങും ആദ്യ കൺമണിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം.  തനിക്കും രോഹനും ഉടൻ ഒരു കുഞ്ഞു വേണ്ടെന്നും തങ്ങൾ അതിനെക്കുറിച്ചു ചിന്തിക്കുന്നു പോലുമില്ലെന്നും നേഹ പൊതുവേദിയിൽ വെളിപ്പെടുത്തി. സഹോദരൻ ടോണി കക്കറിനും ഗായകൻ യോ യോ ഹണി സിങ്ങിനും ഒപ്പം ഒരു ചാനൽ റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയതായിരുന്നു നേഹ. 

ADVERTISEMENT

ഷോയിലെ മ‍ത്സരാർഥിയായ ഗുഞ്ജന്റെ പ്രകടനം ഇഷ്ടമായ ഗായിക, തനിക്കു ഗുഞ്ജനെപ്പോലെയൊരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹമുണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ, ഉടൻ കുഞ്ഞു വേണ്ടെന്നും എപ്പോഴെങ്കിലും അമ്മയാകാന്‍ ഒരുങ്ങിയാൽ അപ്പോഴത്തെ കാര്യമാണ് ഉദ്ദേശിച്ചതെന്നും നേഹ വ്യക്തമാക്കുകയും ചെയ്തു. നേഹ കക്കർ ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്കിടെ, ഈ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

ADVERTISEMENT

കഴിഞ്ഞ ഒക്ടോബറിലാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. തുടർന്ന് ഡിസംബറിൽ കുഞ്ഞുവയർ താങ്ങിപ്പിടിച്ച് ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രം നേഹ പോസ്റ്റ് ചെയ്തു. ഇതോടെ നേഹ കക്കർ ഗർഭിണിയാണെന്ന വാർത്തകളും പ്രചരിച്ചു. എന്നാൽ, തന്റെ പുതിയ പാട്ടിന്റെ പ്രമോഷനു വേണ്ടിയെടുത്ത ചിത്രമാണതെന്നു നേഹ തന്നെ വെളിപ്പെടുത്തി. അടുത്തിടെ റിയാലിറ്റി ഷോയിൽ വയർ മറച്ചു പിടിച്ചെത്തിയ നേഹയെ കണ്ട ആരാധകർ, ഗായിക ഗർഭിണി ആണോ എന്ന സംശയമുന്നയിച്ചിരുന്നു. നേഹയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ എല്ലാ സംശയങ്ങൾക്കും വിരാമമിട്ടിരിക്കുകയാണ്. 

ADVERTISEMENT

ഒരു സംഗീത ആൽബത്തിന്റെ പ്രവർത്തനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പിന്നീട് പ്രണയിച്ചു വിവാഹിതരാവുകയും ചെയ്തവരാണ് നേഹ കക്കറും രോഹന്‍പ്രീത് സിങ്ങും.