നീണ്ട പതിമൂന്ന് വർഷത്തെ രക്ഷാകർതൃ ഭരണത്തിൽ നിന്നും മോചിതയായി പോപ് താരം ബ്രിട്ട്നി സ്പിയേഴ്സ്. ഗായികയുടെ ഭരണ ചുമതലയിൽ നിന്നും പിതാവ് ജാമി സ്പിയേഴ്സിനെ നീക്കുന്നതായി ലോസ് ആഞ്ചൽസ് ജഡ്ജി ബ്രെന്‍ഡ പെന്നി ഉത്തരവിട്ടു. ബ്രിട്ട്നിയുടെ സ്വത്തിൽ ജാമിക്ക് യാതൊരു വിധ അവകാശവും ഇല്ലെന്ന് കോടതി വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട പതിമൂന്ന് വർഷത്തെ രക്ഷാകർതൃ ഭരണത്തിൽ നിന്നും മോചിതയായി പോപ് താരം ബ്രിട്ട്നി സ്പിയേഴ്സ്. ഗായികയുടെ ഭരണ ചുമതലയിൽ നിന്നും പിതാവ് ജാമി സ്പിയേഴ്സിനെ നീക്കുന്നതായി ലോസ് ആഞ്ചൽസ് ജഡ്ജി ബ്രെന്‍ഡ പെന്നി ഉത്തരവിട്ടു. ബ്രിട്ട്നിയുടെ സ്വത്തിൽ ജാമിക്ക് യാതൊരു വിധ അവകാശവും ഇല്ലെന്ന് കോടതി വ്യക്തമാക്കി. ഗായികയുടെ ‘നല്ലതിനുവേണ്ടി’ പിതാവിനെ ഉടൻതന്നെ രക്ഷാകർതൃസ്ഥാനത്തുനിന്നും നീക്കി മറ്റൊരാൾക്കു ചുമതല നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

ADVERTISEMENT

കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി ബ്രിട്ട്നിയുടെ സകല സമ്പത്തും ജീവിതവും സംഗീത പരിപാടികളുടെ നടത്തിപ്പുമെല്ലാം നിയന്ത്രിച്ചിരുന്നത് ജാമി ആയിരുന്നു. പിതാവിന്റെ ഭരണത്തിൽ സഹികെട്ടാണ് ഗായിക, രക്ഷാകർതൃഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്തു കഴിക്കണം, എന്ത് ധരിക്കണം എന്നു പോലും പിതാവ് ആണ് തീരുമാനിക്കുന്നതെന്ന് ബ്രിട്ട്നി വെളിപ്പെടുത്തിയിരുന്നു. 

ADVERTISEMENT

പിതാവിന്റെ ഭരണം അവസാനിച്ചെങ്കില്‍ മാത്രമേ താൻ സംഗീത പരിപാടികൾ അവതരിപ്പിക്കൂ എന്നും ബ്രിട്ട്നി ശപഥം ചെയ്തിരുന്നു. ഗായികയുടെ രക്ഷാകര്‍ത്തൃ ഭരണ പോരാട്ടത്തെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററി ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

ADVERTISEMENT

ബ്രിട്ട്നിയുടെ ദുരവസ്ഥ കണ്ട് രക്ഷാകർത‍ൃ ഭരണത്തിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഗായികയുടെ ആരാധകർ ഉൾപ്പെടെ നിരവധി പേർ പരസ്യ പ്രതിക്ഷേധം നടത്തിയിരുന്നു. ബ്രിട്ട്നി സ്പിയേഴ്സിന്റെ ഫോൺ കോളുകൾ പോലും ജാമി സ്പിയേഴ്സ് ചോർത്തിയിരുന്നതായി അടുത്ത കാലത്താണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. 

കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് ബ്രിട്ട്‌നിയുടെ രക്ഷകര്‍ത്തൃത്വം കോടതി പിതാവിനെ ഏൽപ്പിച്ചത്. കോടിക്കണക്കിനുള്ള സ്വത്ത് കൈകാര്യം ചെയ്യാനുള്ള മാനസിക നിലയിലല്ല ബ്രിട്ട്‌നിയെന്നായിരുന്നു ജാമി സ്പിയേഴ്‌സിന്റെ വാദം. 2008 മുതലാണ് ജാമി രക്ഷാകർതൃഭരണം ആരംഭിച്ചത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ ബ്രിട്ട്നി സ്പിയേഴ്സ് സ്വതന്ത്രയായത്.

ഏതാനും ആഴ്ചകൾക്കു മുൻപ് ബ്രിട്ട്നി തന്റെ വിവാഹക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. സാം അസ്ഖാരിയാണു വരൻ. മോതിരം കൈമാറിയതിന്റെ ചിത്രങ്ങളും വിഡിയോയും ഗായിക ആരാധകർക്കായി പങ്കുവച്ചിരുന്നു. ദീർഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ബ്രിട്ട്നിയും സാമും ഒരുമിക്കുന്നത്. 39കാരിയായ ബ്രിട്ട്നിയുടെ മൂന്നാം വിവാഹമാണിത്. രണ്ടാം വിവാഹബന്ധത്തിൽ ഗായികയ്ക്കു രണ്ടു മക്കളുണ്ട്.