മനോരമ മ്യൂസിക് വേദിയൊരുക്കിയ നവരാത്രി സംഗീതോത്സവം സമാപിച്ചു. ഒമ്പതു ദിവസം നീണ്ടു നിന്ന സംഗീതോത്സവത്തിൽ കേരളത്തിലെ പ്രമുഖരായ 76 കലാകാരന്മാർ അവതരിപ്പിച്ച 18 കച്ചേരികളും ലയമണിനാദവുമാണ് ഉൾപ്പെടുത്തിയിരുന്നത്. യൂട്യൂബിലും ഫേസ്ബുക്കിലുമായി ഒരു ലക്ഷത്തിലധികം പേർ കച്ചേരികൾ ആസ്വദിച്ചു. അവസാന ദിവസം രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ മ്യൂസിക് വേദിയൊരുക്കിയ നവരാത്രി സംഗീതോത്സവം സമാപിച്ചു. ഒമ്പതു ദിവസം നീണ്ടു നിന്ന സംഗീതോത്സവത്തിൽ കേരളത്തിലെ പ്രമുഖരായ 76 കലാകാരന്മാർ അവതരിപ്പിച്ച 18 കച്ചേരികളും ലയമണിനാദവുമാണ് ഉൾപ്പെടുത്തിയിരുന്നത്. യൂട്യൂബിലും ഫേസ്ബുക്കിലുമായി ഒരു ലക്ഷത്തിലധികം പേർ കച്ചേരികൾ ആസ്വദിച്ചു.

ADVERTISEMENT

അവസാന ദിവസം രണ്ട് സംഗീതക്കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യ കച്ചേരി ശ്രീവത്സൻ ജെ.മേനോന്റേതായിരുന്നു. കൂടെ നാരായണ മേനോനും ആലാപനത്തിൽ പങ്കുചേർന്നു. വയലിൻ ഇടപ്പള്ളി അജിത് കുമാർ, മ‍ൃദംഗം എ.ബാലകൃഷ്ണ കമത്ത്, ഘടം വാഴപ്പള്ളി ആർ കൃഷ്ണകുമാർ, തംബുരു അനന്തു മുരളി.

കച്ചേരിയിൽ ആകെ ആറ് കൃതികളാണ് അവതരിപ്പിച്ചത്. സ്വാതി തിരുനാൾ പന്തുവരാളി രാഗത്തിൽ രചിച്ച സരോരുഹാസനജായേ എന്ന ആദി താളത്തിലുള്ള ദേവീ സ്തുതിയോടെയാണ് കച്ചേരി ആരംഭിച്ചത്. പിന്നീട് എം.ഡി രാമനാഥന്റെ ഹിന്ദോളത്തിലുള്ള മംഗളചരണേ ഗംഭീരമായി ആലപിച്ചു. മുത്തുസ്വാമി ദീക്ഷിതർ സാരംഗ രാഗത്തിൽ ചിട്ടപ്പെടുത്തിയ അരുണാചലനാഥത്തിനുശേഷം പ്രധാന കൃതിയായി സ്വാതിതിരുനാളിന്റെ ആന്തോളികാവാഹനേ ആനന്ദഭൈരവിയിൽ ആലപിച്ചു. തുടർന്ന് തനിയാവർത്തനം നടത്തി. 

ADVERTISEMENT

സ്വാതി തിരുനാളിന്റെ തന്നെ ദർബാറി കാനഡയിലുള്ള ദേവനുകേ പതി മനോഹരമായി ആലപിച്ചതിനുശേഷം സദാശിവ ബ്രഹ്മേന്ദ്രർ കുറിഞ്ചിയിൽ ചിട്ടപ്പെടുത്തിയ ബ്രൂഹി മുകുന്ദേദി ആലപിച്ച് കച്ചേരി അവസാനിപ്പിച്ചു.

തുഷാർ മുരളീകൃഷ്ണ ആയിരുന്നു രണ്ടാമത്തെ കച്ചേരി അവതരിപ്പിച്ചത്. വയലിൻ ആറ്റുകാൽ ബാലസുബ്രഹ്മണ്യം, മ‍ൃദംഗം ഐമനം കെ.സജീവ് കുമാർ, ഘടം കുമരകം പി.ജി ഗണേഷ് ഗോപാൽ.

ADVERTISEMENT

പാപനാശം ശിവൻ അഠാണ രാഗത്തിൽ ചിട്ടപ്പെടുത്തിയ അംബനീ ഇരങ്കാ ആലപിച്ചുകൊണ്ടാണ് കച്ചേരി തുടങ്ങിയത്. സ്വാതി തിരുനാൾ നാട്ടക്കുറിഞ്ചിയിൽ രചിച്ച രൂപകതാള കൃതി മാമവസദാ വരദേ, മുത്തുസ്വാമി ദീക്ഷിതരുടെ കർണാടക ദേവഗാന്ധാരി രാഗത്തിലുള്ള പഞ്ചാശക് പീഠരൂപിണീ എന്നിവയാണ് പിന്നീട് ആലപിച്ചത്. തുടർന്ന് ദണ്ഡപാണി ദേശികർ അമൃതവർഷിണിയിൽ തീർത്ത എന്നെയ് നീ മറവാതേ പ്രധാന കീർത്തനമായി ആലപിച്ചു. അതിനുശേഷം തനിയാവർത്തനം നടത്തി.  

കാപ്പി രാഗത്തിൽ മഴവെയ് ചിദംബര ഭാരതി ചിട്ടപ്പെടുത്തിയ അബാ കൃപൈ പാടിയതിനു ശേഷം ലാൽഗുഡി ജയരാമന്റെ മാണ്ട് തില്ലാന ആലപിച്ച് കച്ചേരി അവസാനിപ്പിച്ചു.

മനോരമ മ്യൂസിക്കിന്റെ കർണാടിക് ക്ലാസിക്കൽ എന്ന യൂട്യൂബ് ചാനലിലൂടെ പ്രീറെക്കോഡഡ് ലൈവ്സ്ട്രീമിങ് ആയിട്ടാണ് പരിപാടി നടത്തിയത്. രാത്രി 9.30ന് മനോരമ മ്യൂസിക്കിന്റെ മനോരമ മ്യൂസിക് വിഡിയോസ് എന്ന ഫെയ്സ്ബുക് ചാനലിൽ പുനസംപ്രേക്ഷണവും ഉണ്ടായിരുന്നു. 

കച്ചേരി കാണുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക

https://youtu.be/kNW-0e9MS5k

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിൽ അവതരിപ്പിച്ച എല്ലാ കച്ചേരികളും ഈ ലിങ്കിൽ ലഭ്യമാണ്.