ലോകം മുഴുവൻ ആരാധകരുള്ള ബിടിഎസും കോൾഡ് പ്ലേയും സംഗീതപരിപാടിയ്ക്കായി ഒരേ വേദിയിൽ അണിനിരക്കുന്നു. ഞായറാഴ്ച ലോസ് ആഞ്ചൽസില്‍ നടക്കുന്ന അമേരിക്കൻ മ്യൂസിക് അവാർഡ് വേദിയിലാണ് ഇരുകൂട്ടരും ഒരുമിച്ചു പാടുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോൾഡ് പ്ലേ ഈ പുരസ്കാര വേദിയിൽ പാടുന്നത്. ബിടിഎസും കോൾഡ് പ്ലേയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം മുഴുവൻ ആരാധകരുള്ള ബിടിഎസും കോൾഡ് പ്ലേയും സംഗീതപരിപാടിയ്ക്കായി ഒരേ വേദിയിൽ അണിനിരക്കുന്നു. ഞായറാഴ്ച ലോസ് ആഞ്ചൽസില്‍ നടക്കുന്ന അമേരിക്കൻ മ്യൂസിക് അവാർഡ് വേദിയിലാണ് ഇരുകൂട്ടരും ഒരുമിച്ചു പാടുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോൾഡ് പ്ലേ ഈ പുരസ്കാര വേദിയിൽ പാടുന്നത്. 

ADVERTISEMENT

ബിടിഎസും കോൾഡ് പ്ലേയും സംയുക്തമായൊരുക്കിയ ‘മൈ യൂണിവേഴ്സ്’ എന്ന ഗാനമാണ് ഇവര്‍ ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുക. ലോകം കീഴടക്കിയ സംഗീതപ്രതിഭകളുടെ ഒരുമിച്ചുള്ള പ്രകടനം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ. അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ ബിടിഎസിന് നാല് നാമനിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. 

ADVERTISEMENT

ഈ വർഷം ഒക്ടോബർ ആദ്യവാരമാണ് ‘മൈ യൂണിവേഴ്സ്’ പുറത്തിറങ്ങിയത്. ബിടിഎസും കോൾഡ് പ്ലേയും ആദ്യമായ് ഒരുമിക്കുന്ന സംഗീത ആൽബമാണിത്. സാധാരണയിൽ നിന്നു വ്യത്യസ്തമായി സയൻസ് ഫിക്‌ഷൻ കൂടി ചേർത്താണ് ‘മൈ യൂണിവേഴ്സ്’ ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

ഭാവിയിൽ നടക്കുന്ന കാര്യങ്ങളിലൂടെയാണ് പാട്ടിന്റെ തുടക്കം. പാട്ട് നിഷേധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മൂന്നു ഗ്രഹങ്ങളിൽ നടക്കുന്ന കഥയാണ് ഈ ആൽബത്തിൽ പറയുന്നത്. സ്റ്റാർ വാർസ് പോലെയുള്ള ചില പ്രശസ്ത ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന മേക്കിങ് ആണ് ‘മൈ യൂണിവേഴ്സി’ന്റേത്.

ബിടിഎസിലെയും കോൾഡ് പ്ലേയിലെയും പ്രമുഖരെയെല്ലാം ആൽബത്തിൽ കാണാനാകും. സംഗീതത്തിലെ എല്ലാ അതിർത്തികളും ഭേദിക്കപ്പെടുന്നതിന്റെ സൂചനയായാണ് ആൽബത്തിനു ‘മൈ യൂണിവേഴ്സ്’ എന്നു പേരിട്ടത്. പാട്ട് സൃഷ്ടിച്ച തരംഗം കെട്ടടങ്ങും മുന്‍പേ അത് തത്സമയം വേദിയിൽ കാണാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകരിപ്പോൾ.