എറണാകുളം ലോ കോളജിൽ നടത്തിയ ഫ്രഷേഴ്സ് ഡേ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയതിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കിട്ട് ഗായിക അഭിരാമി സുരേഷ്. പരിപാടിയിൽ പങ്കെടുക്കാൻ അവസരം നൽകിയതിനു നന്ദി പറഞ്ഞുകൊണ്ടാണ് ഗായികയുടെ സമൂഹമാധ്യമ പോസ്റ്റ്. പ്രസംഗത്തിനിടെ വിദ്യാർഥികൾ കൂവിയപ്പോൾ എല്ലാവരും ഒരുമിച്ച് ഒരിക്കൽ കൂടെ അതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ലോ കോളജിൽ നടത്തിയ ഫ്രഷേഴ്സ് ഡേ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കിട്ട് ഗായിക അഭിരാമി സുരേഷ്. പരിപാടിയിൽ പങ്കെടുക്കാൻ അവസരം നൽകിയതിനു നന്ദി പറഞ്ഞുകൊണ്ടാണ് ഗായികയുടെ സമൂഹമാധ്യമ പോസ്റ്റ്. 

ADVERTISEMENT

പ്രസംഗത്തിനിടെ വിദ്യാർഥികൾ കൂവിയപ്പോൾ എല്ലാവരും ഒരുമിച്ച് ഒരിക്കൽ കൂടെ അതേ ശബ്ദമുണ്ടാക്കാമോ എന്ന് അഭിരാമി ആവശ്യപ്പെടുന്നതു വിഡിയോയിൽ കാണാം. തുടർന്ന്, കൂവൽ കയ്യടിയായാണു താൻ സ്വീകരിക്കുന്നതെന്നു ഗായിക പറഞ്ഞു. സെന്റ് തെരേസാസിൽ പഠിച്ചിരുന്ന കാലത്ത് ലോ കോളജിലെ വിദ്യാർഥികൾ തന്നെ വഴിയിൽ വച്ച് റാഗ് ചെയ്തിട്ടുണ്ടെന്ന കാര്യവും തമാശ രൂപേണ അഭിരാമി പങ്കുവച്ചു. 

ADVERTISEMENT

ലോ കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നു കുറിച്ചാണ് അഭിരാമി പഴയകാല വിഡിയോ പങ്കുവച്ചത്. യാതൊരുവിധ ലിംഗവിവേചനവുമില്ലാതെ, ഉത്സാഹത്തോടും ധൈര്യത്തോടും കൂടെ പെരുമാറുന്ന വിദ്യാർഥികളാണ് ലോ കോളജിലേതെന്നു ഗായിക കുറിപ്പിൽ പറയുന്നു. 

ADVERTISEMENT

അഭിരാമി പങ്കുവച്ച വിഡിയോ ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്. പ്രസംഗത്തിനിടെ റാഗിങ്ങിനെ പിന്തുണച്ചു സംസാരിച്ചതിന് ചിലർ പരോക്ഷമായി അഭിരാമിയെ വിമർശിക്കുന്നുമുണ്ട്.