എച്ച്.സലാം എംഎൽഎ സിനിമയ്ക്കു പാട്ടെഴുതുന്നു. ആദ്യ സിനിമയ്ക്കു പാട്ടെഴുതുന്നതു കൊണ്ട് പാട്ടെഴുത്തിന്റെ തിരക്ക് എന്നു പറയാറായിട്ടില്ലെങ്കിലും തിരക്കിനിടയിലെ പാട്ടെഴുത്താണിത്. നേരത്തെ ശ്രദ്ധിക്കപ്പെട്ട ചില കവിതകൾ എഴുതിയിട്ടുള്ള എച്ച്.സലാം, നടി ലക്ഷ്മിപ്രിയ തിരക്കഥയെഴുതി ഭർത്താവും ഗായകൻ പട്ടണക്കാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എച്ച്.സലാം എംഎൽഎ സിനിമയ്ക്കു പാട്ടെഴുതുന്നു. ആദ്യ സിനിമയ്ക്കു പാട്ടെഴുതുന്നതു കൊണ്ട് പാട്ടെഴുത്തിന്റെ തിരക്ക് എന്നു പറയാറായിട്ടില്ലെങ്കിലും തിരക്കിനിടയിലെ പാട്ടെഴുത്താണിത്. നേരത്തെ ശ്രദ്ധിക്കപ്പെട്ട ചില കവിതകൾ എഴുതിയിട്ടുള്ള എച്ച്.സലാം, നടി ലക്ഷ്മിപ്രിയ തിരക്കഥയെഴുതി ഭർത്താവും ഗായകൻ പട്ടണക്കാട് പുരുഷോത്തമന്റെ മകനുമായ പി.ജയദേവ് സംവിധാനം ചെയ്യുന്ന ‘ആറാട്ടുമുണ്ടൻ’ എന്ന സിനിമയ്ക്കു വേണ്ടിയാണ് പാട്ടെഴുതിയത്.

ADVERTISEMENT

യാദൃശ്ചികമായെത്തിയ പാട്ടെഴുത്ത്

‘സിനിമയുടെ കഥയും സംഭാഷണവും എഴുതുന്ന രാജേഷ് ഇല്ലത്ത് എന്റെ സുഹൃത്താണ്. അദ്ദേഹം ആവശ്യപ്പെട്ടിട്ടാണ് പാട്ടെഴുതാമെന്നു തീരുമാനിച്ചത്. രണ്ടു ഗാനങ്ങളാണ് എഴുതാൻ ആവശ്യപ്പെട്ടിരിക്കുന്നത്– ഒരു പ്രണയഗാനവും ഒരു വിപ്ലവഗാനവും.

പ്രണയഗാനം എഴുതിക്കഴിഞ്ഞു. ‘പറയാതെ പെയ്യുന്ന മഴപോലെ നീയും...’ എന്നാണു പാട്ടിന്റെ തുടക്കം. ഇനി വിപ്ലവ ഗാനം എഴുതണം. പാട്ടെഴുതിയ ശേഷം സംഗീതം നൽകാൻ തീരുമാനിച്ചത് സൗകര്യമായി. പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ആണ് സംഗീതം നൽകുന്നത്. അതു മറ്റൊരു ഭാഗ്യം. ഇത്രയും വലിയൊരു സംഗീത സംവിധായകന്റെ ഈണത്തിലൂടെ കടന്നെത്തുമ്പോൾ പാട്ടുകൾ ആസ്വാദകർക്ക് ഇഷ്ടമാകുമെന്നാണു പ്രതീക്ഷ–’ എച്ച്.സലാം എംഎൽഎ പറഞ്ഞു.

ADVERTISEMENT

ലഹരി മരുന്നിനെതിരെ ബോധവൽക്കരണവുമായി എസ്ഡി കോളജിലെ വിദ്യാർഥികളൊരുക്കുന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു എംഎൽഎ. പ്രാദേശിക രാഷ്ട്രീയ നേതാവായാണ് വേഷമിട്ടത്. എസ്ഡി കോളജിെല പൂർവവിദ്യാർഥിയായ അഖിൽ കൃഷ്ണൻ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം വൈകാതെ പുറത്തിറങ്ങും.

2015 ൽ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു വേണ്ടി ‘ആലപ്പുഴയുണരുന്നു...’ എന്ന സ്വാഗതഗാനം എഴുതിയതും സലാം ആയിരുന്നു. 

കവിത ചൊല്ലുന്ന എംഎൽഎ

ADVERTISEMENT

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കവിതകളെഴുതിയിരുന്ന എച്ച്.സലാം എംഎൽഎയുടെ ചില കവിതകൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹാരാജാസ് കോളജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിനെക്കുറിച്ചെഴുതിയ ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്ന കവിത സമൂഹമാധ്യമങ്ങളിലൂടെ വലിയതോതിൽ പ്രചരിച്ചതാണ്. 

‘ഞാൻ പെറ്റ മകനേ എന്റെ പൊൻകിളിയേ...

നെഞ്ചു പിളർന്നമ്മ തേങ്ങുന്ന നോവേ...’

എന്നു തുടങ്ങുന്ന കവിത ലക്ഷക്കണക്കിനു പേരാണ് ഇതിനകം കേൾക്കുകയും പങ്കുവയ്ക്കുകയും െചയ്തത്. സജീഷ് പരമേശ്വരൻ സംഗീതം നൽകി അദ്ദേഹം തന്നെയാണ് കവിത ആലപിച്ചത്. കെ.ആർ.ഗൗരിയമ്മയെക്കുറിച്ച് സലാം എഴുതിയ സഹന നക്ഷത്രം എന്ന കവിത അരൂർ എംഎൽഎ ദലീമ ജോജോ ആണ് ആലപിച്ചത്.

‘നൂറിന്റെ നിറവിലും പോരിന്റെ കനവിലും ഒരു വീരഗാഥയീ അമ്മ’ എന്നാണ് കവിതയുടെ തുടക്കം.  

പിണറായി വിജയൻ, സൈമൺ ബ്രിട്ടോ, ബാലഭാസ്കർ തുടങ്ങിയവരെക്കുറിച്ചും പുന്നപ്ര വയലാറിനെക്കുറിച്ചുമൊക്കെ സലാം എഴുതിയ കവിതകൾ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിയിരുന്നു. പല കവിതകളും ഓഡിയോ രൂപത്തിലും പുറത്തിറങ്ങി. ഇവയെല്ലാം പുസ്തകമാക്കാനൊരുങ്ങുകയാണ് സലാം.

പങ്കെടുക്കുന്ന വേദികളിൽ ആരെങ്കിലും ആവശ്യപ്പെട്ടാൽ നല്ല ഈണത്തിൽ കവിത ചൊല്ലാനും എച്ച്.സലാം മടിക്കാറില്ല.

അമ്പലപ്പുഴയുടെ കവി എംഎൽഎമാർ

അമ്പലപ്പുഴ മണ്ഡലത്തിൽ എച്ച്.സലാമിന്റെ മുൻഗാമിയും മുൻ മന്ത്രിയുമായ ജി.സുധാകരൻ അറിയപ്പെടുന്ന കവി കൂടിയായിരുന്നു. ആരാണു നീ ഒബാമ, സന്നിധാനത്തിലെ കഴുതകൾ, അറേബ്യൻ പണിക്കാർ, ഇന്ത്യയെ കണ്ടെത്തൽ, ഉന്നതങ്ങളിലെ പൊള്ള മനുഷ്യർ, വഴിമാറുക വയ്യ, ഞാനാണു സാക്ഷി പ്രളയസാക്ഷി, നവയുഗപുത്രൻ, കടൽ ഭൂമിയെ ചുമക്കുന്നു, ജീവൻ പിടയുന്നു, ഉണ്ണി മകനേ മനോഹരാ തുടങ്ങിയ ഇരുപതോളം കവിതാ സമാഹാരങ്ങളിലായി നൂറിലധികം കവിതകളെഴുതിയിട്ടുണ്ട് ജി.സുധാകരൻ. സിപിഎം സംസ്ഥാന കമ്മിറ്റി അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പു വീഴ്ചകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടർന്ന് എഴുതിയ ‘നേട്ടവും കോട്ടവും’ എന്ന കവിതയാണ് ഒടുവിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്.