ഒരുമിച്ചു ചുവടുവച്ച് ബോളിവുഡ് താരം സുസ്മിത സെന്നും മക്കളും. നടി തന്നെയാണ് മക്കളായ റെനീ സെൻ, അലീസ സെൻ എന്നിവർക്കൊപ്പമുള്ള നൃത്തരംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ജിമ്മിലെ വ്യായാമത്തിനിടയിലാണ് അമ്മയുടെയും മക്കളുടെയും അത്യുഗ്രൻ പ്രകടനം. ‘വ്യായാമം ചെയ്യാൻ തോന്നുന്നില്ലേ? കുഴപ്പമില്ല, നൃത്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുമിച്ചു ചുവടുവച്ച് ബോളിവുഡ് താരം സുസ്മിത സെന്നും മക്കളും. നടി തന്നെയാണ് മക്കളായ റെനീ സെൻ, അലീസ സെൻ എന്നിവർക്കൊപ്പമുള്ള നൃത്തരംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ജിമ്മിലെ വ്യായാമത്തിനിടയിലാണ് അമ്മയുടെയും മക്കളുടെയും അത്യുഗ്രൻ പ്രകടനം. 

ADVERTISEMENT

‘വ്യായാമം ചെയ്യാൻ തോന്നുന്നില്ലേ? കുഴപ്പമില്ല, നൃത്തം ചെയ്യാം’ എന്നു കുറിച്ചുകൊണ്ടാണ് സുസ്മിത സെൻ വിഡിയോ പങ്കുവച്ചത്. മക്കളെക്കുറിച്ചും താരം വാചാലയായി. ‘അമ്മയുടെ അഭിമാനമാണ് നിങ്ങൾ. എന്നെ എപ്പോഴും ഞാൻ ഇഷ്ടപ്പെടുന്ന തരത്തിൽ നിലനിർത്തുന്നതിനു നന്ദി. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് നടിയുടെ കുറിപ്പ്. 

ADVERTISEMENT

സുസ്മിത സെൻ പങ്കുവച്ച നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. അമ്മയുടെയും മക്കളുടെയും തകർപ്പ‍ൻ പ്രകടനം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മുൻപും റെനീക്കും അലീസയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും സുസ്മിത സെൻ പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

ബോളിവുഡിലെ സൂപ്പർ സ്ട്രോങ് അമ്മയാണ് സുസ്മിത സെൻ. 1994 ൽ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അന്നു മുതൽ സുസ്മിതയുടെ ഓരോ പ്രവൃത്തിയും വ്യത്യസ്തമായിരുന്നു. സൗന്ദര്യ പട്ടം ലഭിച്ചതിനു ശേഷം ബോളിവുഡ് കീഴടക്കിയ സുസ്മിത, രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുകയായിരുന്നു.