3 എന്ന ചിത്രത്തിൽ നടൻ ധനുഷ് പാടിയ ‘വൈ ദിസ് കൊലവെറി’ പാട്ട് കേട്ടവരാരും മറക്കാനിടയില്ല. 2012ലാണ് ഈ ഗാനം പുറത്തു വന്നത്. ധനുഷ് തന്നെ വരികള്‍ കുറിച്ച പാട്ടിന് അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കി. ചിത്രത്തിന്റെ സംവിധായികയും ധനുഷിന്റെ ഭാര്യയുമായിരുന്ന ഐശ്വര്യ രജനീകാന്ത് പ്രണയപരാജയത്തെക്കുറിച്ചു ലഘുവായ ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

3 എന്ന ചിത്രത്തിൽ നടൻ ധനുഷ് പാടിയ ‘വൈ ദിസ് കൊലവെറി’ പാട്ട് കേട്ടവരാരും മറക്കാനിടയില്ല. 2011 ലാണ് ഈ ഗാനം പുറത്തു വന്നത്. ധനുഷ് തന്നെ വരികള്‍ കുറിച്ച പാട്ടിന് അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കി. ചിത്രത്തിന്റെ സംവിധായികയും ധനുഷിന്റെ ഭാര്യയുമായിരുന്ന ഐശ്വര്യ രജനീകാന്ത് പ്രണയപരാജയത്തെക്കുറിച്ചു ലഘുവായ ഒരു ഗാനം വേണമെന്നായിരുന്നു അന്ന് ആവശ്യപ്പെട്ടത്. അതിൻപ്രകാരം ചുരുങ്ങിയ സമയംകൊണ്ട് അനിരുദ്ധ് ഗാനം  ചിട്ടപ്പെടുത്തി. പ്രണയപരാജയ വരികളെഴുതാൻ ധനുഷിന് 20 മിനിറ്റു മാത്രമേ വേണ്ടി വന്നുള്ളു. 

ADVERTISEMENT

‘എന്തിനാണ് പെണ്ണേ നിനക്ക് എന്നോട് ഇത്ര ദേഷ്യം’ എന്നാണ് വരികൾ അർഥമാക്കുന്നതെങ്കിലും വായിക്കുമ്പോൾ പല വ്യാഖ്യാനങ്ങൾ ഉണ്ടായേക്കാം. എന്നാൽ പാട്ടിൽ അത് ഗൗരവമായി എടുക്കേണ്ട സംഗതി ആയിരുന്നില്ല. അതുകൊണ്ടു തന്നെ ‘വൈ ദിസ് കൊലവെറി’ പുറത്തു വന്നപ്പോൾ കേട്ടവരെല്ലാം അതേറ്റെടുത്തു. 

ADVERTISEMENT

അനിരുദ്ധ് രവിചന്ദർ ആദ്യമായി ഈണമിട്ട ഈ ഗാനം കോടിക്കണക്കിനു പേരുടെ ഹൃദയമാണു കവർന്നത്. ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നുവെങ്കിലും, ഏറെക്കാലത്തിനു ശേഷം ഇന്ത്യ മുഴുവൻ ഒരുമിച്ചു പാടിയ പാട്ടായിരുന്നു ‘കൊലവെറി’. ദേശാന്തര വ്യത്യാസമില്ലാതെ ആളുകളുടെ സംഭാഷണങ്ങളിൽ കൊലവെറി എന്ന വാക്ക് സുപരിചിതമായി. 

ADVERTISEMENT

വർഷങ്ങൾക്കിപ്പുറം ‘കൊലവെറി പാട്ട്’ വീണ്ടും ചർച്ചയാകുന്നത് ധനുഷ്–ഐശ്വര്യ ദമ്പതികളുടെ വേർപിരിയലോടെയാണ്. അന്ന് ഐശ്വര്യ ആവശ്യപ്പെട്ട പ്രണയപരാജയപ്പാട്ട് താരദമ്പതികളുടെ ബന്ധം ഉലഞ്ഞപ്പോൾ വേദനയോടെയാണ് പ്രേക്ഷകരുടെ കാതുകളിൽ മുഴങ്ങുന്നത്. പാട്ടിന്റെ ഈണവും വരികളും വീണ്ടും ചർച്ച ചെയ്യപ്പെടുന്നതിനൊപ്പം പാട്ട് തിരഞ്ഞ് യൂട്യൂബിലെത്തുന്ന ആളുകളുടെ എണ്ണവും ഉയരുകയാണ്.