ബഹുനിലക്കെട്ടിടങ്ങൾക്കു നിറം പകരുന്നതിന്റെ ഇടവേളയിൽ അരുണിനു പറയാനുള്ളത് നിറംമങ്ങിപ്പോയ ജീവിത നിമിഷങ്ങളെക്കുറിച്ചാണ്. രണ്ടു വർഷം മുൻപുവരെ, കൃത്യമായി പറഞ്ഞാൽ കോവിഡ് പടർന്നുതുടങ്ങി ലോക്ഡൗൺ പ്രഖ്യാപിക്കുംവരെ കേരളത്തിലെ ഗാനമേള വേദികളിലെ തിരക്കുള്ള താരമായിരുന്നു അരുൺ പെരുമ്പാവൂർ എന്ന ഗായകൻ.

ബഹുനിലക്കെട്ടിടങ്ങൾക്കു നിറം പകരുന്നതിന്റെ ഇടവേളയിൽ അരുണിനു പറയാനുള്ളത് നിറംമങ്ങിപ്പോയ ജീവിത നിമിഷങ്ങളെക്കുറിച്ചാണ്. രണ്ടു വർഷം മുൻപുവരെ, കൃത്യമായി പറഞ്ഞാൽ കോവിഡ് പടർന്നുതുടങ്ങി ലോക്ഡൗൺ പ്രഖ്യാപിക്കുംവരെ കേരളത്തിലെ ഗാനമേള വേദികളിലെ തിരക്കുള്ള താരമായിരുന്നു അരുൺ പെരുമ്പാവൂർ എന്ന ഗായകൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹുനിലക്കെട്ടിടങ്ങൾക്കു നിറം പകരുന്നതിന്റെ ഇടവേളയിൽ അരുണിനു പറയാനുള്ളത് നിറംമങ്ങിപ്പോയ ജീവിത നിമിഷങ്ങളെക്കുറിച്ചാണ്. രണ്ടു വർഷം മുൻപുവരെ, കൃത്യമായി പറഞ്ഞാൽ കോവിഡ് പടർന്നുതുടങ്ങി ലോക്ഡൗൺ പ്രഖ്യാപിക്കുംവരെ കേരളത്തിലെ ഗാനമേള വേദികളിലെ തിരക്കുള്ള താരമായിരുന്നു അരുൺ പെരുമ്പാവൂർ എന്ന ഗായകൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹുനിലക്കെട്ടിടങ്ങൾക്കു നിറം പകരുന്നതിന്റെ ഇടവേളയിൽ അരുണിനു പറയാനുള്ളത് നിറംമങ്ങിപ്പോയ ജീവിത നിമിഷങ്ങളെക്കുറിച്ചാണ്. രണ്ടു വർഷം മുൻപുവരെ, കൃത്യമായി പറഞ്ഞാൽ കോവിഡ് പടർന്നുതുടങ്ങി ലോക്ഡൗൺ പ്രഖ്യാപിക്കുംവരെ കേരളത്തിലെ ഗാനമേള വേദികളിലെ തിരക്കുള്ള താരമായിരുന്നു അരുൺ പെരുമ്പാവൂർ എന്ന ഗായകൻ. അവിടുന്നിങ്ങോട്ട് ജീവിതം വഴിമാറിയൊഴുകുകയാണ്.

 

ADVERTISEMENT

ആരവമൊഴിഞ്ഞ പൂരപ്പറമ്പുകളിൽ നിന്ന് അവസാന കാണിയും പിരിഞ്ഞുപോയതോടെ അനാഥരാക്കപ്പെട്ട അനേകം കലാകാരൻമാരിൽ ഒരാളാണ് അരുണും. 90 കളിലെ സുവർണ കാലഘട്ടം പിന്നിട്ട് രണ്ടായിരത്തിലെത്തിയപ്പോൾ പ്രതിസന്ധി നേരിട്ടു തുടങ്ങുകയും ഒടുവിൽ കോവിഡിന്റെ വരവോടെ ഏറെക്കുറെ പൂർണമായി നിലയ്ക്കുകയും ചെയ്ത കേരളത്തിലെ ഗാനമേള കലാകാരൻമാരുടെ പ്രതിസന്ധി അരുണിന്റെ കഥകളിലൂടെ അറിയാം.

 

‘‘മധ്യകേരളത്തിലെ പ്രശസ്തരായ ഒട്ടേറെ ട്രൂപ്പുകൾക്കു വേണ്ടി പാടിയിയിട്ടുണ്ട്. വേദികളിൽ നിന്നു വേദികളിലേക്കുള്ള യാത്രയായിരുന്നു അന്ന്. കേരളത്തിനു പുറത്തുപോലും പരിപാടികൾ. പക്ഷേ, ചെറിയ സമയംകൊണ്ട് എല്ലാം മാറിമറിഞ്ഞു’’– അരുൺ പറയുന്നു.

 

ADVERTISEMENT

വേദികളുടെ തിളക്കത്തിൽ നിന്ന് പൊരിവെയിലിലേക്കാണ് ഇറങ്ങേണ്ടി വന്നത്. വരുമാനം തീരെ നിലച്ചു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. അനിശ്ചിതത്വത്തിനിടയിൽ പണ്ടു പാട്ടു പഠിപ്പിച്ചിട്ടുള്ള ഒരു ശിഷ്യനാണ് സഹായത്തിനെത്തിയത്. അൽപ്പം മടിച്ചാണെങ്കിലും മുന്നോട്ടു വച്ച ആ വാഗ്ദാനം പ്ലമിങ് ജോലിയിൽ സഹായിയുടേതായിരുന്നു. കൂടെ ഇലക്ട്രിക്കൽ ജോലികളിലും സഹായിക്കാൻ പോകും. ഇങ്ങനെയങ്കിലും പിടിച്ചു നിൽക്കാൻ കഴിയാത്ത എത്രയോ കലാകാരന്മ‍ാർ വേറെയുമുണ്ട്.

 

‘‘ ഇതുരണ്ടും ഞാൻ പഠിച്ച പണിയല്ല. സത്യം പറഞ്ഞാൽ പഠിച്ചു വരുന്നതേയുള്ളൂ. പഴയ ഗുരുവും ശിഷ്യനും പരസ്പരം സ്ഥാനം മാറിയിരിക്കുകയാണ് ഇവിടെ. ചേർത്തല എസ്.കെ.ജയദൻ മാസ്റ്ററാണ് സംഗീതത്തിലെ കഴിവുകൾ കണ്ടെത്തിയത്. മാഷാണ് എന്നെ ആർഎൽവി സംഗീത കോളജിൽ ചേർത്തത്. എസ്എസ്എൽസി കഴിഞ്ഞ് കോളജിൽ ചേർന്നു.   മാവേലിക്കര പ്രഭാകര വ ർമ ,താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, മാവേലിക്കര  പി.  സുബ്രഹ്മണ്യം, പൊൻകുന്നം രാമചന്ദ്രൻ തുടങ്ങിയവരുടെ കീഴിലായിരുന്നു പഠനം. 2005 ൽ സംഗീതത്തിൽ ബിരുദവുമായി പുറത്തിറങ്ങി. ബിരുദ പഠനം കഴ‍ിഞ്ഞ് പുറത്തിറങ്ങിയതോെടെ ഗാനമേളകളിൽ സജീവമായി. ആ സമയത്ത് കച്ചേരികളും െചയ്യുമായിരുന്നു. താൽപര്യം കച്ചേരികളോടായിരുന്നു. വരുമാന മാർഗം എന്ന നിലയിക്കാണ് ഗാനമേളകൾക്ക് പോയിത്തുടങ്ങിയത്. കൊച്ചിൻ ഹരിശ്രീ, തിരുവനന്തപുരം പല്ലവി, കോട്ടയം സ്റ്റാർ വോയ്സ്, ആലപ്പുഴ ബ്ലൂഡയമണ്ട്സ് തുടങ്ങിയ ട്രൂപ്പുകൾക്കു വേണ്ടി പാടാൻ തുടങ്ങി. ഗാനമേളകളെ ആശ്രയിച്ചു കഴിയുന്ന കാലത്തെ ക്രമം ഇങ്ങനെയായിരുന്നു. ആറുമാസം പരിപാടികൾ . അടുത്ത ആറുമാസം ഒഴിവ്. ഒരു സീസണിലെ വരുമാനം കൊണ്ട് ആ വർഷം കഴിയാവുന്ന അവസ്ഥയുണ്ടായിരുന്നു. കൈ നിറയെ പരിപാടികൾ. ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്തു മാത്രം 22 പരിപാടികളാണ് കാൻസൽ ചെയ്തത്.

 

ADVERTISEMENT

യേശുദാസിന്റെ അച്ഛന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മത്സരത്തിൽ ജേതാവായി അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് സമ്മാനം നേടാൻ കഴിഞ്ഞതാണ് കർണാടക സംഗീത രംഗത്തുള്ള എടുത്തുപറയേണ്ട നേട്ടം.

 

‘തൃപ്പുണിത്തുറ പൂർണത്രയീശ സംഗീതസഭ നടത്തുന്ന അഗസ്റ്റിൻ ജോസഫ് തംബുരു മത്സരത്തിൽ 2003ലാണ് പുരസ്കാരം ലഭിച്ചത്.കർണാടക സംഗീതത്തിന്റെ അടിത്തറയുള്ളതുകൊണ്ട് ഗാനമേള വേദികളിൽ തിരഞ്ഞെടുക്കുന്ന പാട്ടുകൾക്കും പ്രത്യേകതയുണ്ടായിരുന്നു. ‘ ഹരിമുരളീരവം..’ തുടങ്ങി മറ്റുള്ളവർ പരീക്ഷിക്കാൻ മടിക്കുന്ന പാട്ടുകൾ ഞാൻ തിരഞ്ഞെടുത്തു. രവീന്ദ്രൻ മാഷുടെ ‘‘ ഗംഗേ’’ എന്നു തുടങ്ങുന്ന പാട്ട് സിനിമ റിലീസ് ആവും മുൻപേ തേടിപ്പിചിച്ചു പഠിച്ച് വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയത് 102 വേദികൾ ആ പാട്ട് പാടിയിട്ടുണ്ട്.ഒരു സ്റ്റേജിൽ 3 തവണ പാടിപ്പിച്ചിട്ടുണ്ട്. മേഘതീർഥം എന്ന സിനിമയിൽ ശരത് സംവിധാനം ചെയ്ത് പാടിയ ‘‘ഭാവയാമി... എന്നു തുടങ്ങുന്ന ഗാനം അദ്ദേഹത്തെ പാടിക്കേൾപ്പിക്കാൻ ഒരിക്കൽ അവസരം ലഭിച്ചു. ഇതു കേട്ട് ഇഷ്ടമായ അദ്ദേഹം ഒരു ചാനൽ ഷോയിൽ അവസരം തന്നു. വൈക്കം വിജയലക്ഷ്മിയാണ് സഹായിച്ചിട്ടുള്ള മറ്റൊരാൾ. അവരുടെ പ്രോഗ്രാമുകളിൽ അവസരം തരാറുണ്ട്.

 

ജീവിക്കാൻ വേണ്ടി പരീക്ഷിക്കേണ്ടി വന്ന അടുത്ത വേഷം ആംബുലൻസ് ഡ്രൈവറുടേതായിരുന്നു. അത്താണിയിൽ സ്വകാര്യ ആശുപത്രിയോടു ചേർന്നാണ് ജോലി ചെയ്തിരുന്നത്. ഒഴിവുസമയങ്ങളിൽ ഹെഡ്സെറ്റും വച്ച് ആബുലൻസിലിരുന്നു പാട്ടുപഠിക്കുന്ന ഡ്രൈവർ അവിടെ പുതുമയുള്ള കാഴ്ചയായിരുന്നു.

 

‘‘ വിദേശത്തേക്കു പോകുന്ന മകളെ യാത്രയയ്ക്കാൻ നെടുമ്പാശേരി എയർപോർട്ടിൽ വന്ന് കുഴഞ്ഞുവീണ ദമ്പതികളെ ആശുപത്രിയിലെത്തിക്കേണ്ടി വന്നു ഒരിക്കൽ. മകളെ പിരിയുന്ന വിഷമത്തിൽ ആദ്യം ഭർത്താവും അതുകണ്ട് ഭാര്യയും കുഴഞ്ഞുവീഴുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസം നിർണായകമായപ്പോൾ ഒരാളെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ. ഒരു ജോലിയെയും കുറച്ചു കാണാനല്ല ഞാൻ എന്റെ വിഷമങ്ങൾ പങ്കുവയ്ക്കുന്നത്. വേദിയിൽ മൂന്നുമണിക്കൂറുകളോളം പാടി കാണികളെ രസിപ്പിക്കുന്നതിനേക്കാൾ പ്രാധാന്യമുണ്ട് ഒരു ജീവൻ രക്ഷിക്കുന്നതിൽ എന്നെനിക്കറിയാം. പക്ഷേ, പഠിച്ച ജോലി അതാണല്ലോ.. അതുകൊണ്ടായിരിക്കാം ഒരു നല്ല പാട്ടുമായി ആരെങ്കിലും ഈ വഴിവരുമെന്നു ഞാൻ ഇപ്പഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. കാരണം, പാട്ടിനെ ഉപാസിച്ചവർക്ക് അതിൽ നിന്നു വിട്ടു നിൽക്കാൻ കഴിയില്ല. 

 

ഭാര്യ സൗമ്യയും അഞ്ചുവയസ്സുകാരൻ കാശിനാഥനും അടങ്ങുന്നതാണ് കുടുംബം. സഹോദരി അമുദ വീണ വാദകയാണ്.

 

മൂക്കും മുഖവുമൊക്കെ കഴിയുന്നത്ര മൂടിക്കെട്ടി വർക്കസൈറ്റുകളിൽ കഷ്ടപ്പെടുന്ന അരുണിനെ കാണുമ്പോൾ കുറച്ചുപേരെങ്കിലും തിരിച്ചറിയാറുണ്ട്;  പൊടിയടിച്ചു തൊണ്ടയടഞ്ഞുപോതാരിക്കാൻ ഗായകൻ കഷ്ടപ്പെട്ട് എടുക്കുന്ന മുൻകരുതലുകളാണ് അതെന്ന്. എപ്പോഴാണ് ഒരു അവസരം തേടിവരുക എന്ന് പറയാൻ പറ്റില്ലല്ലോ...