അവിവാഹിതരുടെ ജീവിതത്തെ ചുറ്റിപ്പറ്റി പ്രണയകഥകളുണ്ടാവുക സ്വാഭാവികം. കലാരംഗത്തുള്ളവരാണെങ്കിൽ അതിനു നിറമേറും. ലത മങ്കേഷ്കറുടെ ജീവിതത്തിലും അതുണ്ടായി. 4 സഹോദരങ്ങളെ വളർത്തി വലുതാക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ലതയുടെ യൗവനം. അതെല്ലാം ഒന്നൊതുങ്ങിയപ്പോൾ ഇഷ്ടപ്പെട്ടയാളുമായി ഒന്നിച്ചൊരു ജീവിതം നടക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവിവാഹിതരുടെ ജീവിതത്തെ ചുറ്റിപ്പറ്റി പ്രണയകഥകളുണ്ടാവുക സ്വാഭാവികം. കലാരംഗത്തുള്ളവരാണെങ്കിൽ അതിനു നിറമേറും. ലത മങ്കേഷ്കറുടെ ജീവിതത്തിലും അതുണ്ടായി. 4 സഹോദരങ്ങളെ വളർത്തി വലുതാക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ലതയുടെ യൗവനം. അതെല്ലാം ഒന്നൊതുങ്ങിയപ്പോൾ ഇഷ്ടപ്പെട്ടയാളുമായി ഒന്നിച്ചൊരു ജീവിതം നടക്കാതെ പോയി.അതോടെ വിവാഹ ജീവിതം ലത വേണ്ടെന്നു വച്ചു. ‘ചേച്ചിയുടെ തീരുമാനമായിരുന്നു ശരി. കലാകാരന്മാ‍ർ വിവാഹം ചെയ്യാതിരിക്കുന്നതാണ് അവരുടെ കലാജീവിതത്തിനു നല്ലത് ’ എന്നു പിന്നീടു സഹോദരി ആശാ ഭോസ്‌ലെ തന്നെ പറഞ്ഞിട്ടുണ്ട്.

സംഗീതജ്ഞനായ ഭുപൻ ഹസാരികയുമായി ലത പ്രണയത്തിലായിരുന്നുവെന്നു വെളിപ്പെടുത്തിയതു ഹസാരികയുടെ മരണശേഷം ആദ്യ ഭാര്യ പ്രിയംവദ തന്നെയാണ്. സംഗീതത്തോടുള്ള കടുത്ത പ്രണയമാണ് ഇരുവരെയും അടുപ്പിച്ചത്. രുദാലിയിലെ ‘ ദിൽ ഹും ഹും ഹരേ ’ ആ പ്രണയസ്മരണകളെ വിഷാദപൂർണമാക്കുന്നു. 

ADVERTISEMENT

മുൻ ബിസിസിഐ പ്രസിഡന്റ് രാജ് സിങ് ദുംഗാർപൂരുമായുള്ള പ്രണയവും ശുഭകരമായില്ല. ജഗ്‌‌മോഹൻ ഡാൽമിയയ്ക്കു മുൻപ് ഇന്ത്യൻ ക്രിക്കറ്റിനെ സർവപ്രതാപങ്ങളോടെയും അടക്കി ഭരിച്ചിരുന്ന വ്യക്തിയായിരുന്നു രാജസ്ഥാനിലെ ദുംഗാർപൂർ രാജകുടുംബാംഗമായ രാജ്സിങ് ദുംഗാർപൂർ. ലതയുടെ സഹോദരൻ ഹൃദയനാഥ് മങ്കേഷ്കറുടെ അടുത്ത കൂട്ടുകാരൻ. കുടുംബസുഹൃത്തായ ദുംഗാർപൂർ ലതയുമായി അടുത്തു. എന്നാൽ രാജ്സിങ് സാധാരണ കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുന്നതിനെ പിതാവ് എതിർത്തു.  ലതയെപ്പോലെ ജീവിതം മുഴുവൻ അവിവാഹിതനായിക്കഴിഞ്ഞ രാജ്സിങ് 2009ൽ മരിച്ചു.