അപൂർവ വിഡിയോ പങ്കിട്ട് ഗായകൻ എം.ജി.ശ്രീകുമാർ. പതിറ്റാണ്ടുകൾക്കു മുൻപ് വിദേശത്തു നടന്ന സ്റ്റേജ് ഷോയുടെ ദൃശ്യങ്ങളാണ് ഗായകൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സിനിമാ–സംഗീതരംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടിയിൽ നിത്യഹരിത നായകൻ‍ പ്രേം നസീറും ഉണ്ടായിരുന്നു. പരിപാടിയിൽ പാട്ട് പാടാനായി നടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപൂർവ വിഡിയോ പങ്കിട്ട് ഗായകൻ എം.ജി.ശ്രീകുമാർ. പതിറ്റാണ്ടുകൾക്കു മുൻപ് വിദേശത്തു നടന്ന സ്റ്റേജ് ഷോയുടെ ദൃശ്യങ്ങളാണ് ഗായകൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സിനിമാ–സംഗീതരംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടിയിൽ നിത്യഹരിത നായകൻ‍ പ്രേം നസീറും ഉണ്ടായിരുന്നു. 

ADVERTISEMENT

പരിപാടിയിൽ പാട്ട് പാടാനായി നടൻ മോഹൻലാലിനെയും എം.ജി.ശ്രീകുമാറിനെയും നസീർ ക്ഷണിക്കുന്നതു വിഡിയോയിൽ‍‍‍ കാണാം. ‘പാട്ട് പാടാൻ കഴിവുള്ള സൂപ്പർ സ്റ്റാർ’ എന്ന അഭിസംബോധനയോടെയാണ് നസീർ മോഹൻലാലിനെ വേദിയിലേയ്ക്കു ക്ഷണിക്കുന്നത്. 

ADVERTISEMENT

‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തിലെ ‘നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന പാട്ട് മോഹൻലാലും എം.ജി.ശ്രീകുമാറും ചേർന്നു വേദിയിൽ പാടി. ചിത്രത്തിനു വേണ്ടി മോഹന്‍ലാലും മാള അരവിന്ദനും ആലപിച്ച ഗാനമാണിത്. ചുനക്കര രാമന്‍കുട്ടിയുടെ വരികൾക്ക് ശ്യാം സംഗീതമൊരുക്കി. 

ADVERTISEMENT

‘ഓര്‍മ്മകള്‍..... ഓര്‍മ്മകള്‍. ദൈവത്തിനു നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് എം.ജി.ശ്രീകുമാർ ഈ അപൂർവ വിഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം ഗായകന്റെ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയായി. അതുല്യപ്രതിഭകളെയെല്ലാം ഒരുമിച്ചു സ്ക്രീനിൽ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ‍.