ജയറാമിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘മകൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കൺമണിയേ പൊൻമണിയേ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. വിഷ്ണു വിജയ്‌യുടെ സംഗീതത്തിൽ പ്രദീപ് കുമാർ, കാർത്തിക വൈദ്യനാഥൻ എന്നിവർ ചേർന്നു ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയറാമിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘മകൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കൺമണിയേ പൊൻമണിയേ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. വിഷ്ണു വിജയ്‌യുടെ സംഗീതത്തിൽ പ്രദീപ് കുമാർ, കാർത്തിക വൈദ്യനാഥൻ എന്നിവർ ചേർന്നു ഗാനം ആലപിച്ചു. ബി.കെ.ഹരാനാരായണന്റേതാണു വരികൾ. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘മായല്ലേ’ എന്ന ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയതാണ്. 

ADVERTISEMENT

രണ്ട് വ്യത്യസ്ത വിശ്വാസത്തോടെ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കുന്ന മകളുടെ കഥയാണ് സത്യൻ അന്തിക്കാട് മകളിലൂടെ പറയുന്നത്. സിനിമയിലെ പ്രധാന താരങ്ങളായ മീര ജാസ്മിനും ജയറാമും ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുകയാണ്. പതിനൊന്ന് വർഷങ്ങൾക്കു ശേഷം ജയറാമും സത്യൻ അന്തിക്കാടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. 

ADVERTISEMENT

ഇന്നസെന്റ്, ശ്രീനിവാസൻ, ശ്രീലത, സിദ്ദീഖ്, അൽത്താഫ്, നസ്‌ലിൻ, ദേവിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എസ്. കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു ജഗദ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.